Posted On
date_range Updated On
date_range ഹജ്ജ് സർവിസിന് സമാപനം; ദുരിതാശ്വാസ നിധിയിലേക്ക് 25.23 ലക്ഷം
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് പുറപ്പെട്ട മുഴുവൻ ഹാജിമാരും തിരിച്ചെത്തി. ചൊവ്വാഴ്ച അവസാന ദിനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളിലായി 555 പേർ തിരിച്ചെത്തി. രണ്ട് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇക്കുറി 25,23,162 രൂപയും ഹാജിമാർ നൽകി.
കഴിഞ്ഞ തവണയും തിരിച്ചെത്തിയ ഹാജിമാർ 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇത്തവണ 13809 പേരാണ് കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെട്ടത്. ഇവയിൽ 13751 പേരാണ് തിരിച്ചെത്തിയത്. ആറ് പേർ ഹജ്ജ് കർമത്തിനിെട മരിച്ചു. 48 പേർ സ്വന്തം നിലയിൽ മടക്കയാത്ര നടത്തി. നാല് പേർ സൗദിയിൽ തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.