ഹജ്ജ്​: സൗദിയുടെ അറിയിപ്പ്​ ലഭിച്ചില്ലെന്ന്​ സംസ്​ഥാന ഹജ്ജ് കമ്മിറ്റി

കരിപ്പൂർ: 2020ലെ ഹജ്ജിന്​ ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ കോവിഡ് പശ്ചാത്തലത്തിൽ യാത്ര പുറപ്പെടാൻ അനുവാദം ലഭിക്കുമോയെന്നത്​ സംബന്ധിച്ച്​​ സൗദി മന്ത്രാലയത്തി​​െൻറ അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന് സംസ്​ഥാന ഹജ്ജ് കമ്മിറ്റി. ചെയർമാൻ സി. മുഹമ്മദ്​ ഫൈസിയാണ്​ പ്രസ്​താവനയിൽ ഇക്കാര്യം വ്യക്​തമാക്കിയത്​. 
രണ്ട്​ ഗഡുക്കളായി രണ്ടുലക്ഷം രൂപ അടച്ചവർക്ക്,​ ഹജ്ജ് സാധ്യമല്ലെങ്കിൽ തുക അക്കൗണ്ടിലേക്ക്​ തിരിച്ചുനൽകും.

ഇത്തവണ നറുക്കെടുപ്പിലൂടെയും മറ്റും അവസരം ലഭിച്ചവർക്ക്​ 2021ലെ ഹജ്ജിന്​​ നേരിട്ട്​ അവസരം നൽകണമെന്നാവശ്യപ്പെട്ട്​ മന്ത്രി ഡോ. കെ.ടി. ജലീൽ,​ ചെയർമാൻ എന്നിവർ​ കേന്ദ്ര ഹജ്ജ്​കാര്യ മന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വിക്ക്​ കത്തയച്ചിട്ടുണ്ട്. നയപരമായ വിഷയമായതിനാൽ കേന്ദ്രസർക്കാറി​​െൻറ പ്ര​േത്യക തീരുമാനം ആവശ്യമാണ്​. കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക്​ പിന്നാലെ മറ്റു സംസ്ഥാന ഹജ്ജ് കമ്മിറ്റികളും ഇക്കാര്യം കേന്ദ്രത്തി​​െൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന്​ അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - kerala hajj news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.