കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും വലിയ വിലക്കയറ്റം കേരളത്തിൽ; രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാനത്തെക്കാൾ ഇരട്ടി വർധന

ന്യൂഡൽഹി: ആഗസ്റ്റ് മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായത് കേരളത്തിൽ. സ്വർണത്തിന്റെ വില കുതിച്ചുയർന്നതും വെളിച്ചെണ്ണ വില ക്രമാതീതമായി വർധിച്ചതുമാണ് സംസ്ഥാനം ഇത്രവലിയ വിലക്കയറ്റത്തിലകപ്പെടാൻ കാരണമെന്ന് കരുതുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ ഏറവും പുതിയ കണക്കുപ്രകാരം കേരളത്തിലെ കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തിന്റെ നിരക്ക് 9 ശതമാനമാണ്.

അതേസമയം തൊട്ടടുത്ത സ്ഥാനത്ത് നിൽക്കുന്ന കർണാടകയിലും ജമ്മു കശ്മീരിലും വിലക്കയറ്റ നിരക്ക് ഇതിന്റെ പകുതിയിലും താഴെയാണ്. 3.8 ആണ് രണ്ട് സംസ്ഥാനങ്ങളിലെയും വിലക്കയറ്റത്തിന്റെ നിരക്ക്. തൊട്ടടുത്ത സ്ഥാനത്ത് പഞ്ചാബ് ആണ്; 3.5 ശതമാനമാണ് പഞ്ചാബിലെ വിലക്കയറ്റ നിരക്ക്.

കേരളത്തിൽ ഗ്രാമങ്ങളിലെ വിക്കേയറ്റ നിരക്ക് 10 കടന്നു. 10.1 ശതമാനമാണ് ഗ്രാമങ്ങളിലെ പണപ്പെരുപ്പ നിരക്ക് എങ്കിൽ നഗരങ്ങളിൽ ഇത് 7.2 ശതമാനമാണ്.എണ്ണയുടെ വില വർധിച്ചതോടെ അതുമായി ബന്ധപ്പെട്ട പല ഭക്ഷ്യവസ്തുക്കളുടെയും വില വർധിച്ചു.

അപ്രതീക്ഷികമായി രൂക്ഷമായ മഴയും പ്രകൃതി ദുരന്തങ്ങളും ഒപ്പം തേങ്ങയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. സ്വർണ വില കുതിച്ചുയർന്നതും കേരളത്തിന്റെ ഇൻറക്സ് ഉയർത്തുന്നതിന് കാരണമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.