സർക്കാർ ശമ്പളമുള്ള കന്യാസ്ത്രീ, പുരോഹിതരിൽനിന്ന് ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ശമ്പളമുള്ള കന്യസ്ത്രീകളുടെയും പുരോഹിതരുടെയും ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. ഇവരുടെ ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ നികുതി ഈടാക്കരുതെന്നാണ് ട്രഷറി ഡയറക്ടറുടെ നിർദേശം.

കന്യാസ്ത്രീകൾ, പുരോഹിതർ എന്നിവരിൽനിന്നും ആദായ നികുതി ഈടാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകൾ സുപ്രീംകോടതിയെ സമീപിക്കുകയും വിധി റദ്ദാക്കുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​െൻറ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വ​രു​മാ​ന നി​കു​തി പിടിക്കാമെന്ന് ​ൈഹ​കോ​ട​തി ‍ഉത്തരവിട്ടിരുന്നത്. നി​യ​മ​പ്ര​കാ​രം നി​കു​തി ഈ​ടാ​ക്കു​ന്ന​ത്​ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മ​ല്ലെ​ന്നും സീ​സ​റി​നു​ള്ള​ത്​ സീ​സ​റി​നും ദൈ​വ​ത്തി​നു​ള്ള​ത്​ ദൈ​വ​ത്തി​നു​മെ​ന്ന ബൈ​ബി​ൾ വാ​ക്യം ഉ​ദ്ധ​രി​ച്ചായിരുന്നു​ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ഇക്കാര്യം വ്യ​ക്​​ത​മാ​ക്കിയിരുന്നത്.

49 അ​പ്പീ​ൽ ഹ​ര​ജി​ക​ൾ ത​ള്ളി​യാ​യിരുന്നു​ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ദാ​രി​ദ്ര്യം വ്ര​ത​മാ​യി സ്വീ​ക​രി​ച്ച സ​ന്യ​സ്ത​ർ സ്വ​ത്തു സ​മ്പാ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രു​ടെ വ​രു​മാ​നം സ​ന്യ​സ്ത സ​ഭ​യി​ലേ​ക്കാ​ണ്​ പോ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ നി​കു​തി ഇൗ​ടാ​ക്ക​ര​ു​തെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ശ​മ്പ​ളം പ​റ്റു​ന്ന വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​കു​തി വ​കു​പ്പി​െൻറ വാ​ദം.

Tags:    
News Summary - kerala govt order should not levy income tax on nuns and priests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.