കോഴിക്കോട് ചേവരമ്പലത്തെ ഹോം ഓഫ് ലവ്വിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിൽ

കോഴിക്കോട്ട് ക്രിസ്മസ് ആഘോഷിച്ച് ഗവർണർ

കോഴിക്കോട്: കോട്ടൂളിയിലെ ഹോം ഓഫ് ലവ്വിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ചേവരമ്പലത്തെ ഹോം ഓഫ് ലവ്വിലെ ആഘോഷത്തിൽ പങ്കെടുത്തത്.

വൈകുന്നേരം നാലരയോടെ ഇവിടെയെത്തിയ ഗവർണറെ ഡയറക്ടർ സിസ്റ്റർ ആൻസിലി, എ.ഡി.എം മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് അന്തേവാസികളുടെ കലാപരിപാടികൾ ഗവർണർ വീക്ഷിച്ചു. മുഴുവൻ അന്തേവാസികൾക്കും സമ്മാനങ്ങൾ ഗവർണർ നേരിട്ട് കൈമാറുകയും ചെയ്തു. രാജ്ഭവൻ സ്പെഷൽ ഡ്യൂട്ടി ഓഫിസർ കെ.ആർ. മോഹൻ, സി.ഇ ചാക്കുണ്ണി എന്നിവർ സംബന്ധിച്ചു. ഡയറക്ടർ സിസ്റ്റർ ആൻസിലി സ്വാഗതവും സിസ്റ്റർ ടിൻസി നന്ദിയും പറഞ്ഞു.

Tags:    
News Summary - Kerala Governor celebrates Christmas in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.