Posted On
date_range Updated On
date_range ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ കേരള ഗവർണർ; ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണെന്ന് വിമർശനം
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ബന്ധപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ (‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധിയെക്കാൾ ബി.സി.സിയുടെ അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാകാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശയുണ്ടാകാം. ഡോക്യുമെന്‍ററിക്ക് പിന്നിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ്. എന്തു കൊണ്ടാണ് ഈ സമയത്ത് ഡോക്യുമെന്‍ററി പുറത്തുവിടുന്നത് എന്ന് ആലോചിക്കണം. ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിനുള്ള രോഷമാണിതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.