ബോൺ (ജർമനി): വിമർശനങ്ങൾക്കിടയിൽ ജർമൻ പര്യടനം വെട്ടിച്ചുരുക്കുി വനം മന്ത്രി കെ. രാജു നാട്ടിലേക്ക് മടങ്ങുന്നു. ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിൽ ഇന്നലെ ആരംഭിച്ച വേൾഡ് മലയാളി കൗൺസിൽ സമ്മേളനത്തിൽ പെങ്കടുക്കാനാണ് മന്ത്രി എത്തിയത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയായതിനാലാണ് സമ്മേളനത്തിന് എത്തിയത്.
പ്രളയക്കെടുതിയിൽ ദുരിതപ്പെടുന്ന നാടിെൻറ അവസ്ഥ ജർമൻ പ്രവാസികളെ കൃത്യമായി ബോധ്യപ്പെടുത്താനും മികച്ച പിന്തുണ ഉറപ്പാക്കാനും ഇൗ യാത്ര ഉപകരിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ചത്തെ പര്യടനമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാളെ തിരിച്ചെത്തും. പ്രളയക്കെടുതിക്കിടെ നടത്തിയ വിദേശ യാത്ര നാട്ടിൽ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.
വേൾഡ് മലയാളി കൗൺസിൽ കേരളത്തിന് അകമഴിഞ്ഞ സഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജർമനിയിലെ മുഴുവൻ പ്രവാസി ഇന്ത്യക്കാരിൽ നിന്നും പരമാവധി സഹായം ലഭ്യമാക്കുമെന്ന്
വേൾഡ് മലയാളി കൗൺസിൽ പ്രസിഡൻറ് ടി.എം ജേക്കബും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.