വിധിയെ പ്രാർത്ഥനയിലൂടെ മറികടക്കാനൊരുങ്ങി വീരാൻ കുട്ടി

കവളപ്പാറ: ‘‘പടച്ചോൻ, കൊണ്ടുപോയി, പടച്ചോൻ തന്നെ തിരിച്ചു തരും’’. ആഗസ്റ്റ് എട്ടിന് വൈകീട്ട് കവളപ്പാറയിലുണ്ടായ ദ ുരന്തത്തിൽ ഇരുനില വീടും ഭൂമിയും നഷ്ടപ്പെട്ട അന്നാടൻ വീരാൻകുട്ടി എന്ന ബാപ്പുട്ടിയുടെ വാക്കുകളാണിത്.

ദുരന ്തം പിന്നിട്ട് ഒമ്പതാംദിവസം കവളപ്പാറ സുന്നി ജുമാ മസ്ജിദിൽ നിന്ന് ജുമാ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് വീരാൻകുട ്ടി ആശ്വാസത്തിന്റെ വാക്കുകൾ 'മാധ്യമ'ത്തോട് പങ്കുവെച്ചത്. ജീവിത സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട വീരാൻകുട്ടിക്ക് അൽപ്പമെങ്കിലും സാന്ത്വനം ലഭിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്.

കഴിഞ്ഞ 42 വർഷമായി കവളപ്പാറയിൽ താമസം തുടങ്ങിയിട്ട്. തോരാമഴയിൽ വീടിന് പിറകിലെ തോട്ടിൽ ഇന്നുവരെ കണ്ടിട്ടാല്ലാത്ത വിധം വെള്ളവും കുത്തൊഴുക്കും. അതിന് മുകളിലെ മലയിൽ നിന്നും അസാധാരണമായി പലതും കേൾക്കുന്നു. ഇതോടെ ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ രോഗിയായ ഭാര്യ ആമിനയുമായി ബുധനാഴ്ച വൈകീട്ട് തന്നെ പിലാക്കോടുള്ള മകളുടെ വീട്ടിലേക്ക് താമസം മാറി. അതു കൊണ്ട് മാത്രമാണ് എന്റെ വിവാഹം കഴിച്ചയച്ച മൂന്ന് പെൺമക്കൾക്കും ഇപ്പോഴും ഞങ്ങളുള്ളത്.

ജുമാ കഴിഞ്ഞിറങ്ങിയ വീരാൻകുട്ടിക്ക് പലപ്പോഴും സംസാരം മുഴുവിപ്പിക്കാനാവുന്നില്ല. വീട് വിട്ടിറങ്ങിയപ്പോൾ അയൽവാസിയായ മുഹമ്മദിനോടും കുടുംബത്തോടും പോരാൻ പറഞ്ഞെങ്കിലും വിധിക്ക് കീഴടങ്ങാനായിരുന്നു അവരുടെ നിയോഗം.കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ട വീരാൻകുട്ടിക്ക് പ്രാർത്ഥനയല്ലാതെ ഇനിയെന്താണ് ചെയ്യാനാവുക.

Tags:    
News Summary - kerala Flood- kerala news ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.