സംസ്ഥാനത്ത് ഇതുവരെ 85 മരണം: കണ്ടെത്താനുള്ളത് 50ലേറെ പേരെ; ക്യാമ്പുകളിൽ 2.87 ലക്ഷം പേർ

കോഴിക്കോട്: കാലവർഷക്കെടുതികളിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 85. വിവിധ ജില്ലകളിലായി 50ലേറെ പേരെ കാണാതായ ി. ദുരിതബാധിത മേഖലകളിൽ ആകെ 1654 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2,87,585 ആളുകളാണ് തിരിച്ചുപോകാൻ കഴിയാതെയും വീടുകൾ നഷ്ടപ്പെട്ടും ക്യാമ്പുകളിൽ കഴിയുന്നത്.

83,274 കുടുംബങ്ങൾക്കാണ് പ്രളയക്കെടുതികളിൽ വീട് വിട്ടിറങ്ങേണ്ടിവന്നത്. കോഴിക്കോട് ജില്ലയിൽ 60,621 പേരും മലപ്പുറത്ത് 55,720 പേരും വയനാട്ടിൽ 38,779 പേരും തൃശൂരിൽ 46,622 പേരും ക്യാമ്പുകളിലാണ്. പ്രളയം ഏറ്റവും കുറഞ്ഞ അളവിൽ ബാധിച്ച കൊല്ലം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല.

മലപ്പുറത്ത് 28 പേരാണ് മരിച്ചത്. 50 പേരെ കണ്ടെത്താനുണ്ട്. കോഴിക്കോട് 17 മരണം റിപോർട്ട് ചെയ്തു. വയനാട്ടിൽ 12 പേർ മരിച്ചു. ഏഴ് പേരെ കണ്ടെത്താനുണ്ട്. മലപ്പുറത്തും വയനാട്ടിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. കവളപ്പാറയിൽ തിങ്കളാഴ്ച അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി.

സംസ്ഥാനത്ത് 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. മലപ്പുറത്ത് 65ഉം, ഇടുക്കിയിൽ 62ഉം, പാലക്കാട് 53ഉം വീടുകൾ പൂർണമായി തകർന്നു.

Tags:    
News Summary - kerala flood death toll 85 missing 58 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.