ദുരിതാശ്വാസ സഹായം: രാഹുൽ ഗാന്ധി 26 മുതൽ വയനാട്ടിൽ

ന്യൂഡൽഹി: ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്ഥലം എം.പി രാഹുൽ ഗ ാന്ധി കേരളത്തിലെത്തുന്നു. ആഗസ്റ്റ് 26 മുതൽ മൂന്ന് ദിവസത്തെ സന്ദർശനമാണ് രാഹുൽ നടത്തുന്നത്.

സന്ദർശനത്തോട് അനുബന്ധിച്ച് രണ്ട് നിയോജക മണ്ഡലങ്ങളിലെ എം.പി ഒാഫീസുകൾ രാഹുൽ ഉദ്ഘാടനം ചെയ്യും. പാർട്ടി നേതാക്കളുമായും ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായും കൂടിക്കാഴ്ച നടത്തും. മണ്ഡലത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും സന്ദർശനത്തിലുണ്ട്.

ഈ മാസം ആദ്യം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയിലും സന്ദർശനം നടത്തിയിരുന്നു. കൂടാതെ, ദുരിതത്തിൽ തകർന്ന വയനാട്ടിലെ കുടുംബങ്ങൾക്കായി 50,000 കിലോ അരിയും സാധനസാമഗ്രികളും രാഹുൽ എത്തിച്ചിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ രജിസ്​റ്റര്‍ ചെയ്ത 10,260 കുടുംബങ്ങള്‍ക്കാണ് എം.പിയുടെ സഹായമെത്തിച്ചത്. കുടുംബത്തിന്​ അഞ്ചു കിലോ അരി, ചെറുപയര്‍, കടല, പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി, മുളുകുപൊടി, പ്ലാസ്​റ്റിക് മാറ്റ്, ബെഡ്ഷീറ്റ്, ലുങ്കി എന്നിവയാണ്​ നല്‍കുന്നത്.

Tags:    
News Summary - Kerala Flood 2019: Rahul Gandhi visit wayanad will August 26 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.