കു​റ്റാ​ന്വേ​ഷ​ണ​വും  ക്ര​മ​സ​മാ​ധാ​ന​വും  വേ​ർ​തി​രി​ക്കു​മെ​ന്ന്​  പൊ​ലീ​സ്​ മേ​ധാ​വി

തിരുവനന്തപുരം: കേസന്വേഷണം കൂടുതൽ ഫലപ്രദമാക്കുന്നതിന് കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കണമെന്ന ഹൈകോടതി നിർദേശം സ്വാഗതാർഹമാണെന്നും അതിന് നടപടികൾ ആരംഭിച്ചതായും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സ്റ്റേഷൻ ചുമതല ഓരോ സി.െഎമാർക്ക് നൽകുകയും ഇവരുടെകീഴിൽ കുറ്റാന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പ്രത്യേക എസ്.െഎമാരെ നിയോഗിക്കുകയും ചെയ്യാൻ സർക്കാറിന് നിർദേശം സമർപ്പിച്ചു.  ശാസ്ത്രീയ കുറ്റാന്വേഷണത്തിൽ കൂടുതൽ പരിശീലനം നൽകുന്നതിന് പൊലീസ് അക്കാദമിയിൽ സംവിധാനം ആവിഷ്കരിച്ചിട്ടുണ്ട്. ൈക്രംബ്രാഞ്ചിലെയും ലോക്കൽ പൊലീസിലെയും സബ് ഇൻസ്പെക്ടർമാർക്കും സർക്കിൾ ഇൻസ്പെക്ടർമാർക്കും ഡിവൈ.എസ്.പിമാർക്കും പരിശീലനം നൽകും. ഇത് പൂർത്തിയാവുന്നതോടെ കുറ്റാന്വേഷണം ശാസ്ത്രീയവും ഫലപ്രദവുമാകുമെന്നും ഡി.ജി.പി അറിയിച്ചു. 
 
Tags:    
News Summary - kerala DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.