സംസ്ഥാനത്ത്​ 5949 പേർക്ക്​ കോവിഡ്​; ടെസ്​റ്റ്​ പോസിറ്റിവിറ്റി​ നിരക്ക്​ 9.97 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത്​ ശനിയാഴ്​ച 5949 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 59,690 സാമ്പിളുകളാണ്​ ഇന്ന്​ പരിശോധിച്ചത്​. 9.97 ശതമാനമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കോവിഡ്​ ബാധിച്ച്​ ഇന്ന്​ 32 പേർ മരിക്കുകയും ചെയ്​തതായി മുഖ്യമന്ത്രി അറിയിച്ചു​. 5268 പേർക്ക്​ രോഗമുക്​തിയുണ്ടായി.

5173 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ഇന്ന്​ വിവിധ ജില്ലകളിലെ രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍കോട്​ 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 മരണം

32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63), പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50), ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി (50), കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69), ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73), എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43), കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73), രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65), മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70), ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75), കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ് (73), കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80), തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56), കാര്യവട്ടം സ്വദേശിനി ഭാനു (70), കുന്നംകുളം സ്വദേശി ശശി (66), പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60), പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72), മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50), തിരുനാവായ സ്വദേശി അലാവികുട്ടി (59), പുളിക്കല്‍ സ്വദേശി വേലായുധന്‍ (94), മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57), വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63), എടവക സ്വദേശി അന്ത്രു ഹാജി (85), കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89), കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78), പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75), ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി

5268 പേർക്ക്​ രോഗംമുക്​തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന്​ മുക്​തി നേടിയിട്ടുണ്ട്​.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.