കോഴിക്കോട്: തുടർഭരണം നേടാൻ സാധ്യതയെന്ന കണക്കുകൂട്ടലുകൾ സമൂഹ മാധ്യമങ്ങളിൽ നിരത്തി എൽ.ഡി.എഫ് കേന്ദ്രങ്ങൾ. ഭരണത്തുടർച്ചയിലേക്ക് വഴി തുറന്നേക്കാവുന്ന മണ്ഡലങ്ങൾ ഏതൊക്കെയെന്ന് പട്ടിക നിരത്തിയാണ് യു.ഡി.എഫ് തരംഗമെന്ന നിഗമനങ്ങളെ ഇടതുകേന്ദ്രങ്ങൾ പ്രതിരോധിക്കുന്നത്. പരമ്പരാഗതമായി എൽ.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന മണ്ഡലങ്ങൾ ഇക്കുറിയും തങ്ങളെ തുണക്കുമെന്ന് ഉറപ്പിച്ചു പറയുന്ന ഈ കണക്കുകൾക്കൊപ്പം, കേവലം 22 മണ്ഡലങ്ങൾ കൂടി ചേർന്നാൽ ഭരണം ഉറപ്പാണെന്ന രീതിയിലാണ് ഇടതുസമവാക്യങ്ങൾ.
കഴിഞ്ഞ കുറേ നാളുകളായി തങ്ങൾ ജയിച്ചുകൊണ്ടിരിക്കുന്ന 50 മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് തുടർഭരണം സ്വപ്നം കാണുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തങ്ങൾക്ക് ലഭിക്കുന്ന മേൽക്കൈയാകും കേരളം വീണ്ടും തങ്ങളുടെ ഭരണത്തിൻ കീഴിലാവുമെന്നതിന് ഇടതുമുന്നണി നിരത്തുന്ന പ്രധാന കാരണം.
ആകെയുള്ള 140 സീറ്റുകളിൽ 50 എണ്ണം എൽ.ഡി.എഫിന്റെ ഉറച്ച സീറ്റുകളാണെന്ന് മുന്നണി വൃത്തങ്ങൾ അവകാശപ്പെടുന്നു. ഭരണം നിലനിർത്താൻ വേണ്ടത് 72 ആണെന്നിരിക്കേ, ബാക്കി 90 മണ്ഡലങ്ങളിൽ നിന്ന് കുറഞ്ഞത് 22 സീറ്റു കൂടി ജയിച്ചാൽ തുടർഭരണം ഉറപ്പാണെന്നാണ് എൽ.ഡി.എഫ് ഹാൻഡിലുകളുടെ ന്യായവാദം.
ഇടത് കോട്ടയായ നാദാപുരമോ 2006 മുതൽ സി.പി.എം ജയിക്കുന്ന കൊയിലാണ്ടിയോ ഈ 50 മണ്ഡലങ്ങളിൽ ഉൾപ്പെടുത്തിയില്ലെന്നാണ് സി.പി.എം സൈബറിടങ്ങളിൽ വിശദീകരിക്കുന്നത്. ഒപ്പം അരൂർ, നേമം, ഇരിഞ്ഞാലക്കുട, അമ്പലപ്പുഴ, അരുവിക്കര, പൊന്നാനി, പത്തനാപുരം തുടങ്ങിയവയും ഉൾപ്പെടുത്തിട്ടില്ല. കേരള കോൺഗ്രസിന്റെ ഒറ്റ സീറ്റും ഈ ലിസ്റ്റിൽ ഇല്ല. അത്രയും ഉറപ്പുള്ളതും യു.ഡി.എഫ് പോലും വലിയ അവകാശവാദങ്ങൾ ഉന്നയിക്കാത്തതുമാണ് ഈ 50 മണ്ഡലങ്ങൾ എന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
1 കാഞ്ഞങ്ങാട്
2 തൃക്കരിപ്പൂർ
3 ഉദുമ
4 തലശ്ശേരി
5 കല്യാശ്ശേരി
6 പയ്യന്നൂർ
7 തളിപ്പറമ്പ്
8 ധർമടം
9 കൂത്തുപറമ്പ്
10 മട്ടന്നൂർ
11 പേരാമ്പ്ര
12 ബാലുശ്ശേരി
13 എലത്തൂർ
14 ബേപ്പൂർ
15 ഷൊർണൂർ
16 ഒറ്റപ്പാലം
17 കോങ്ങാട്
18 മലമ്പുഴ
19 തരൂർ
20 നെന്മാറ
21 ആലത്തൂർ
22 ചേലക്കര
23 കുന്നംകുളം
24 ഒല്ലൂർ
25 നാട്ടിക
26 കയ്പമംഗലം
27 പുതുക്കാട്
28 കൊടുങ്ങല്ലൂർ
29 വൈപ്പിൻ
30 ഉടുമ്പൻചോല
31 ദേവികുളം
32 വൈക്കം
33 ഏറ്റുമാനൂർ
34 ആലപ്പുഴ
35 ചേർത്തല
36 മാവേലിക്കര
37 ചെങ്ങന്നൂർ
38 കോന്നി
39 കൊട്ടാരക്കര
40 പുനലൂർ
41 ചടയമംഗലം
42 ഇരവിപുരം
43 ചാത്തന്നൂർ
44 വർക്കല
45 ആറ്റിങ്ങൽ
46 ചിറയിൻകീഴ്
47 വാമനപുരം
48 നെടുമങ്ങാട്
49 പാറശ്ശാല
50 നെയ്യാറ്റിൻകര
ഇതിനൊപ്പം, മറ്റൊരു പോസ്റ്റിൽ എൽ.ഡി.എഫിന് ജയിക്കും എന്ന് ഉറപ്പുള്ള 77 സീറ്റുകളുടെ എണ്ണം നൽകിയിട്ടുണ്ട്. നിലവിൽ 41 സീറ്റ് ഉള്ള യു.ഡി.എഫിന് ഇതിൽ നിന്നും 30 സീറ്റ് എടുത്താലല്ലേ 71ൽ എത്തുകയുള്ളൂവെന്നും ഇവർ ചോദിക്കുന്നു. ആ 30 ഏതെന്നു പറയാനാണ് അവർ യു.ഡി.എഫിനോട് ആവശ്യപ്പെടുന്നത്. അല്പം സംശയം ഉള്ള സീറ്റുകൾ ഈ 77 മണ്ഡലങ്ങളുടെ പട്ടികയിൽ ചേർത്തിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങളുടെ വാദം.
കാഞ്ഞങ്ങാട്
തൃക്കരിപ്പൂർ
ഉദുമ
പയ്യന്നൂർ
കല്യാശേരി
തളിപ്പറമ്പ്
ധർമ്മടം
തലശ്ശേരി
മട്ടന്നൂർ
മാനന്തവാടി
കുറ്റ്യാടി
നാദാപുരം
കൊയിലാണ്ടി
എലത്തൂർ
പേരാമ്പ്ര
ബാലുശ്ശേരി
കുന്നമംഗലം
ബേപ്പൂർ
പൊന്നാനി
തൃത്താല
പട്ടാമ്പി
ഷൊർണൂർ
ഒറ്റപ്പാലം
കോങ്ങാട്
മലമ്പുഴ
തരൂർ
ചിറ്റൂർ
നെന്മാറ
ആലത്തൂർ
ചേലക്കര
കുന്നംകുളം
ഗുരുവായൂർ
വടക്കാഞ്ചേരി
ഒല്ലൂർ
നാട്ടിക
കൈപ്പമംഗലം
പുതുക്കാട്
കൊടുങ്ങല്ലൂർ
ഇരിഞ്ഞാലക്കുട
കളമശേരി
വൈപ്പിൻ
കൊച്ചി
ഏറ്റുമാനൂർ
വൈക്കം
പൂഞ്ഞാർ
കാഞ്ഞിരപ്പള്ളി
അരുർ
ചേർത്തല
ആലപ്പുഴ
അമ്പലപ്പുഴ
മാവേലിക്കര
ചെങ്ങന്നൂർ
കായംകുളം
ദേവികുളം
ഉടുമ്പഞ്ചോല
ഇടുക്കി
ആറന്മുള
അടൂർ
കോന്നി
റാന്നി
കൊല്ലം
ചാത്തന്നൂർ
ഇരവിപുരം
കൊട്ടാരക്കര
പത്തനാപുരം
പുനലൂർ
ചടയമംഗലം
വട്ടിയൂർകാവ്
വാമനപുരം
കാട്ടാക്കട
ആറ്റിങ്ങൽ
നെയ്യാറ്റിൻകര
പാറശ്ശാല
കഴക്കൂട്ടം
നേമം
ചിറയിൻകീഴ്
നെടുമങ്ങാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.