മലപ്പുറത്ത് ഗുരുതര സാഹചര്യം; ആയിരം കടന്ന് പ്രതിദിന രോഗികൾ

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 1040 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 970 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54 പേരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ട്. 525 പേർ രോഗമുക്തരായി.

ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 5,261 ആയി. 38,537 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 530 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 1,820 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,65,017 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,477 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം -1040

തിരുവനന്തപുരം -935

എറണാകുളം -859

കോഴിക്കോട് -837

കൊല്ലം -583

ആലപ്പുഴ -524

തൃശൂര്‍ -484

കാസര്‍കോട് -453

കണ്ണൂര്‍ -432

പാലക്കാട് -374

കോട്ടയം -336

പത്തനംതിട്ട -271

വയനാട് -169

ഇടുക്കി -57

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.