Posted On
date_range Updated On
date_range ജോസ് കെ. മാണി വിഭാഗം വയനാട് ജില്ലാ പ്രസിഡന്‍റിനെ ജോസഫ് വിഭാഗം പുറത്താക്കി
തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പ് ജില്ലാ തലങ്ങളിലേക്കും നീങ്ങുന്നു. ജോസ് കെ. മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്‍റിനെ പാർട്ടിൽ നിന്ന് പുറത്താക്കി. കെ.ജെ. ദേവസ്യയെയാണ് പുറത്താക്കിയത്.
നിലവിലെ വൈസ് പ്രസിഡന്‍റ് കുട്ടപ്പൻ നെടുമ്പാലയെ പുതിയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. പി.ജെ ജോസഫിനെ പിന്തുണക്കുന്ന ജോൺ ജോർജ് വിഭാഗം നേതാക്കൾ വാർത്താസമ്മേളനം വിളിച്ചാണ് തീരുമാനം അറിയിച്ചത്.
പുറത്താക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നും പി.ജെ ജോസഫിനു പോലും തന്നെ പുറത്താക്കാൻ അധികാരമില്ലെന്നും കെ.ജെ ദേവസ്യ മാധ്യമങ്ങളോട് പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിച്ചപ്പോൾ തെരഞ്ഞെടുപ്പ് രംഗത്ത് കേരളാ കോൺഗ്രസ് സജീവമായിരുന്നില്ല. ഇതിന് കാരണം കെ.ജെ ദേവസ്യ ആണ്. ഇത് യു.ഡി.എഫ് ബന്ധം തകരാൻ കാരണമായെന്ന ആരോപണവും ജോസഫ് വിഭാഗം ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.