കോഴിക്കോട്: ഇറച്ചിക്കോഴി മേഖലയിൽ സമഗ്രമായി ഇടപെട്ട് ഭക്ഷ്യ സുരക്ഷിതത്വം ഉറ പ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബ ർ 30ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശുദ്ധമായ മാംസോൽപാദ നം ഉറപ്പുവരുത്തുന്നരീതിയിൽ ഫാമുകളെയും കടകളെയും നവീകരിക്കുക, വിപണിയിലെ ഇടത്തട്ടുകളെ ഒഴിവാക്കി ഉൽപാദകനും ഉപഭോക്താവിനും ന്യായവില സ്ഥിരെപ്പടുത്തുക.
കോഴിമാലിന്യങ്ങൾ ശാസ്ത്രീയമായി സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നോഡൽ ഏജൻസിയായ ബ്രഹ്മഗിരി ഡവലപ്മെൻറ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ്, കേരള ചിക്കൻ പദ്ധതി ഡയറക്ടർ. ഡോ. നൗഷാദ് അലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുവർഷംകൊണ്ട് പ്രതിദിനം രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്ന ബ്രീഡർ ഫാമുകൾ 6,000 വളർത്തുഫാമുകൾ, 2,000 കടകൾ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കടകളിൽ 87 രൂപക്കും 90 രൂപക്കും ഇടയിൽ കോഴികളെ ജീവനോടെയും 140-150 രൂപ നിരക്കിൽ കോഴിയിറച്ചിയും വർഷം മുഴുവൻ ലഭ്യമാക്കും. കേമ്പാളവില താഴുേമ്പാഴുണ്ടാകുന്ന നഷ്ടം സർക്കാർ സഹായത്തോടെ രൂപവത്കരിക്കുന്ന വിലസ്ഥിരത ഫണ്ടിലൂടെ പരിഹരിക്കും. ഇറച്ചിക്കോഴി വളർത്തലിന് കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭ്യമാക്കാൻ സൊസൈറ്റി സംവിധാനമൊരുക്കിയിട്ടുണ്ട്. കർഷകന് ന്യായമായ ലാഭം ഉറപ്പാക്കുന്ന തരത്തിൽ ഉൽപാദനമേഖലയിൽ ഇടപെടും. കർഷകർക്ക് കിലോക്ക് 11രൂപ മുതൽ വളർത്തുകൂലി ലഭ്യമാക്കും.
30ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഒാപ്പൺ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വകുപ്പുമന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവർ സംബന്ധിക്കും. 29ന് ബ്രോയ്ലർ മേഖലയിെല സംരംഭക സാധ്യതകൾ എന്നവിഷയത്തിൽ സെമിനാറും എക്സിബിഷനും ഇവിടെ നടക്കും. വാർത്തസമ്മേളനത്തിൽ ഡോ. ജമാലുദ്ദീൻ, എം.പി. സേന്താഷ് കുമാർ, പി.എസ്. ബാബുരാജ്, പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.