അ​ഡ്വ. വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​റും ഭാ​ര്യ ദി​ലാ​രയും മ​ക്കളായ വ​സിം ഖാ​ദ​ർ, റി​ദ ഫാ​ത്തി​മ, റ​യ ഫാ​ത്തി​മ എന്നിവർക്കൊപ്പം

പിതാവിന്‍റെ വഴിയേ അബ്ദുൽ ഗഫൂർ മന്ത്രിപദത്തിൽ

ക​ള​മ​ശ്ശേ​രി: 2021ൽ ​ക​ള​മ​ശ്ശേ​രി​യി​ൽ മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ങ്ക​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ മു​സ്​​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​റി​ന് ദ​യ​നീ​യ തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. 15,336 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ൽ തോ​റ്റു​പി​ൻ​മാ​റാ​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ക​ള​മ​ശ്ശേ​രി​യി​ൽ​ത​ന്നെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. അ​ങ്ങ​നെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്ന് ഇ​ട​തു​പ​ക്ഷ​ത്തെ തൂ​ത്തെ​റി​ഞ്ഞ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ ത​ന്നെ തോ​ൽ​പ്പി​ച്ച അ​തേ രാ​ജീ​വി​നെ​തി​രെ സു​ന്ദ​ര വി​ജ​യം സ്വ​ന്ത​മാ​ക്കി.

അ​ന്ന​ത്തേ​തി​നേ​ക്കാ​ൾ 976 വോ​ട്ട് കൂ​ടു​ത​ൽ (16,312) നേ​ടി​യാ​ണ് ഒ​രു​ക​ണ്‍ല​ത്ത് ത​ന്‍റെ പി​താ​വും മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ കൈ​പ്പി​ടി​യി​ലാ​യി​രു​ന്ന ക​ള​മ​ശ്ശേ​രി അ​ബ്ദു​ൽ ഗ​ഫൂ​ർ രാ​ജീ​വി​ൽ​നി​ന്ന് തി​രി​ച്ചു​പി​ടി​ച്ച​ത്. 2008ൽ ​രൂ​പം​കൊ​ണ്ട ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ 2011ലാ​ണ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. അ​തേ​വ​ർ​ഷ​വും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​വും ലീ​ഗി​ലെ പ്ര​മു​ഖ നേ​താ​വാ​യ വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞാ​യി​രു​ന്നു എം.​എ​ൽ.​എ.

1976ൽ ​എ​റ​ണാ​കു​ളം ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി​യി​ൽ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ​യും ന​ദീ​റ​യു​ടെ​യും മൂ​ത്ത​മ​ക​നാ​യി ജ​നി​ച്ച ഗ​ഫൂ​ർ തി​രു​വ​ന​ന്ത​പു​രം കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് എ​ൽ.​എ​ൽ.​ബി ബി​രു​ദം നേ​ടി, 2000ൽ ​ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തു. നി​ല​വി​ൽ കൊ​ച്ചി​യി​ൽ നി​യ​മ സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

എം.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലെ​ത്തി​യ​ത്. യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ മു​സ്​​ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. തൊ​ഴി​ലാ​ളി സം​ഘ​ട​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ്. എ​ഫ്.​ഐ.​ടി സ്റ്റാ​ഫ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​സ്.​ടി.​യു) പ്ര​സി​ഡ​ന്റ്, ടി.​സി.​സി തൊ​ഴി​ലാ​ളി യൂ​നി​യ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്, കേ​ര​ള മി​ന​റ​ൽ​സ് ആ​ൻ​ഡ് മെ​റ്റ​ൽ​സ് എം​പ്ലോ​യി ഓ​ർ​ഗ​സ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്റ്, കെ.​ഇ.​എ​ൽ എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സി​ങ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു. ഭാ​ര്യ: ദി​ലാ​ര. മ​ക്ക​ൾ: വി​ദ്യാ​ർ​ഥി​ക​ളാ​യ റി​ദ ഫാ​ത്തി​മ, വ​സിം ഖാ​ദ​ർ, റ​യ ഫാ​ത്തി​മ.

Tags:    
News Summary - Abdul Ghafoor follows in his father's footsteps to become a minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.