പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി കു​ടും​ബ​ത്തോ​ടൊ​പ്പം

കുഞ്ഞാപ്പ, ദ ക്രൈസിസ് മാനേജർ

മ​ല​പ്പു​റം: നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ മ​ല​പ്പു​റ​ത്തു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞാ​പ്പ​ക്ക് മ​ന്ത്രി​പ​ദ​ത്തി​ൽ നാ​ലാ​മൂ​ഴം. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ലെ വ​മ്പ​ൻ വി​ജ​യ​ത്തി​ലൂ​ടെ കേ​ര​ള രാ​ഷ്ട്രീ​യ ച​രി​​ത്ര​ത്തി​ലെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം സ്വ​ന്തം പേ​രി​ലെ​ഴു​തി​യാ​ണ് മു​സ്‍ലിം ലീ​ഗി​​ന്റെ സ​മു​ന്ന​ത നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി വീ​ണ്ടും മ​ന്ത്രി​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. യു.​ഡി.​എ​ഫി​ലെ സീ​നി​യ​ർ നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ ഈ 74​കാ​ര​ന് വി​വി​ധ പ​ദ​വി​ക​ളി​ലെ ദീ​ർ​ഘ​കാ​ല ഭ​ര​ണ​പ​രി​ച​യം മു​ത​ൽ​ക്കൂ​ട്ടാ​ണ്.

1951 ജ​നു​വ​രി ആ​റി​ന് ഊ​ര​കം മേ​ൽ​മു​റി പാ​ണ്ടി​ക്ക​ട​വ​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ​യും കെ.​പി. ഫാ​ത്തി​മ്മ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി ജ​ന​നം. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ലും ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജി​ലു​മാ​യി​രു​ന്നു പ​ഠ​നം. ഇ​ക്കാ​ല​ത്ത് എം.​എ​സ്.​എ​ഫി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തു​ന്ന​ത്. ബി.​കോം ഡി​ഗ്രി​യും ബി​സി​ന​സ് അ​ഡ്മി​നി​സ്​​ട്രേ​ഷ​നി​ൽ പി.​ജി ഡി​​പ്ലോ​മ​യു​മാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. മ​ല​പ്പു​റം സ്പി​ന്നി​ങ് മി​ല്ലി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​റാ​യി​രി​ക്കെ, പാ​ണ​ക്കാ​ട് ത​റ​വാ​ട്ടു​മു​റ്റ​ത്തു​നി​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ലീ​ഗ് നേ​തൃ​നി​ര​യി​ലേ​ക്കു​ള്ള വ​ര​വ്.

പാ​ണ​ക്കാ​ട് പൂ​ക്കോ​യ ത​ങ്ങ​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ, രാ​ഷ്ട്രീ​യ​ത്തി​ൽ പി​​ച്ച​വെ​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി, മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ​യാ​ണ് നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് നേ​തൃ​പാ​ട​വം തെ​ളി​യി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി, 27ാം വ​യ​സ്സി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി. 1982ൽ ​മ​ല​പ്പു​റ​ത്തു​നി​ന്ന് വി​ജ​യി​ച്ച് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ. 1987, 1991, 1996, 2001 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ച്ചു. 2006ൽ ​കു​റ്റി​പ്പു​റ​ത്ത് സി.​പി.​എം സ്വ​ത​ന്ത്ര​ൻ ഡോ. ​കെ.​ടി. ജ​ലീ​ലി​നോ​ട് തോ​ൽ​വി​യേ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും 2011ൽ ​വേ​ങ്ങ​ര​യി​ൽ​നി​ന്ന് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2016ൽ ​വേ​ങ്ങ​ര​യി​ൽ വി​ജ​യം ആ​വ​ർ​ത്തി​ച്ചു.

2017ൽ ​മ​ല​പ്പു​റം ലോ​ക്‌​സ​ഭാം​ഗ​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് അ​ന്ത​രി​ച്ച ഒ​ഴി​വി​ൽ ന​ട​ന്ന ലോ​ക്‌​സ​ഭ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കു​ഞ്ഞാ​പ്പ, നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ച് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ചു​വ​ട് മാ​റി. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ല​പ്പു​റ​ത്തു​നി​ന്ന് വി​ജ​യി​ച്ച് പാ​ർ​ല​മെ​ന്റ് അം​ഗ​മാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ലോ​ക്സ​ഭാം​ഗ​ത്വം രാ​ജി​വെ​ക്കു​ക​യും 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് വീ​ണ്ടും ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ മ​ല​പ്പു​റ​ത്ത് നി​ന്ന് 85,327 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​ണ്ഡ​ലം ച​രി​ത്ര​ത്തി​ലെ പു​തി​യ റെ​ക്കോ​ഡി​ട്ടു.

ഒ​മ്പ​ത് ത​വ​ണ നി​യ​മ​സ​ഭാം​ഗ​വും ര​ണ്ട് ത​വ​ണ ലോ​ക്സ​ഭാം​ഗ​വു​മാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ. ​ക​രു​ണാ​ക​ര​ൻ, എ.​കെ. ആ​ന്റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി മ​ന്ത്രി​സ​ഭ​ക​ളി​ൽ വ്യ​വ​സാ​യം, ഐ.​ടി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്റെ പ​ദ​വി വ​ഹി​ച്ചി​രു​ന്നു. പ​ല​പ്പോ​ഴും ക​ല​ങ്ങി​മ​റി​യു​ന്ന മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തെ ആ​ടി​യു​ല​യാ​തെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന ട്ര​ബി​ൾ ഷൂ​ട്ട​റാ​യി​ട്ടു​ണ്ട്. മു​സ്‍ലിം ലീ​ഗി​ന്റെ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കു​ഞ്ഞാ​ലി​ക്കു​ട്ടി ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ ന​യ​രൂ​പ​വ​ത്ക​ര​ണ​ങ്ങ​ളി​ലും ഇ​ൻ​ഡ്യ​മു​ന്ന​ണി​യു​ടെ നേ​തൃ​നി​ര​യി​ലും സു​പ്ര​ധാ​ന റോ​ളു​ക​ൾ വ​ഹി​ച്ചു​വ​രു​ന്നു. കെ.​എം. കു​ൽ​സു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ല​സി​ത, ആ​ഷി​ഖ്.

Tags:    
News Summary - Kunjappa, The Crisis Manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.