മുന്‍ സര്‍ക്കാറിന്‍െറ വിവാദ ഉത്തരവുകള്‍; മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് തയാറാകുന്നു

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളെക്കുറിച്ച് മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് തയാറാകുന്നു. സമിതിയുടെ പരിശോധന ഏറക്കുറെ പൂര്‍ത്തിയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. വിവിധ വകുപ്പുകള്‍ പുറത്തിറക്കിയ 920 ഉത്തരവുകളാണ് പരിശോധിച്ചത്. അവസാന കാലത്ത് റവന്യൂ വകുപ്പ് ഇറക്കിയ 127 ഉത്തരവുകളില്‍ ഭൂരിപക്ഷവും ക്രമവിരുദ്ധമായിരുന്നെന്ന്  മന്ത്രിസഭ ഉപസമിതി കണ്ടത്തെിയിരുന്നു.

ക്രമക്കേടുകളെ മൂന്നായി തിരിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇനി തിരുത്താനോ പിന്‍വലിക്കാനോ സാധിക്കാത്തവയാണ് ഒന്നാമത്തേത്. ഇവ തുടരുകയേ നിര്‍വാഹമുള്ളൂവെങ്കിലും ഇവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടും. പൂര്‍ണമായും തിരുത്താവുന്നവയാണ് രണ്ടാമത്തേത്. അവ തിരുത്തണം. ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രം പിഴവ് തിരുത്താവുന്ന തീരുമാനങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം വിജിലന്‍സ് അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കുക.

റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവുകള്‍ വിവാദമായപ്പോള്‍, ചിലത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കാലത്തുതന്നെ റദ്ദാക്കിയിരുന്നു. മെത്രാന്‍, കടമക്കുടി കായല്‍ നികത്തല്‍ ഉത്തരവുകള്‍ ഇതില്‍പെടും. എന്നാല്‍, ചെമ്പ് കായല്‍ നികത്തല്‍ ഇടപാട് റദ്ദാക്കിയിരുന്നില്ല. ഉത്തരവ് റദ്ദാക്കിയെങ്കിലും ഉത്തരവിറക്കുന്നതിലേക്ക് നയിച്ച നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്നാണ് ഉപസമിതിയുടെ കണ്ടത്തെല്‍. മുന്‍ റവന്യൂ സെക്രട്ടറി ബിശ്വാസ് മത്തേയുടെ വിശദീകരണവും ഉപസമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ഹോപ് പ്ളാന്‍േറഷന് ഭൂമി പതിച്ചുനല്‍കിയതിലും കരുണ എസ്റ്റേറ്റിന് എന്‍.ഒ.സി നല്‍കിയതിലും ക്രമക്കേടുണ്ടെന്നാണ് വിലയിരുത്തല്‍.

 

Tags:    
News Summary - KERALA CABINET DECISION

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.