റബർ ബോർഡ് ആസ്ഥാനം മാറ്റരുത്; നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: റബർ ബോർഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരളാ നിയമസഭ പ്രമേയം പാസാക്കി. റബറിന്‍റെ താങ്ങുവില 200 രൂപയാക്കി നിശ്ചയിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ഭേദഗതിയും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. 

കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം അടച്ചുപൂട്ടാൻ നീക്കം നടക്കുന്നതായി മാധ്യമങ്ങളിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, ആസ്ഥാനം മാറ്റില്ലെന്ന പ്രതികരണമാണ് വാ​ണി​ജ്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ നടത്തിയത്. 

അതേസമയം, ആസ്ഥാനം അടച്ചുപൂട്ടുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കോഴിക്കോട് റീജനൽ ഓഫിസുകളുടെ പ്രവർത്തനങ്ങൾ കേന്ദ്ര വാണിജ്യ മന്ത്രാലയത്തി​​െൻറ നിർദേശ പ്രകാരം അവസാനിപ്പിച്ചിരുന്നു. ഈ രണ്ടു ഓഫിസുകളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് മാറ്റിയത്. 

രാ​ജ്യ​ത്തെ റ​ബ​ർ ക​ർ​ഷ​ക​രി​ൽ 12 ല​ക്ഷ​വും കേ​ര​ള​ത്തി​ലാ​യി​രി​െ​ക്ക​യാ​ണ്​ കേ​ന്ദ്ര സർക്കാറിന്‍റെ ഈ നീ​ക്കം.​ ഒാ​രോ സ്​​ഥാ​പ​ന​ത്തി​നു​മു​ള്ള 200 മു​ത​ൽ 350 കോ​ടി​ വ​രെ​യു​ള്ള ബ​ജ​റ്റ്​ വി​ഹി​തം ഇ​ല്ലാ​താ​ക്കാ​നും കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്നു. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഇ​വ​ക്കു​ള്ള തു​ക 30-40 ശ​ത​മാ​നം ​വ​രെ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു.

Tags:    
News Summary - kerala assembly pass special resolution against kottayam rubber board head office windup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.