മലപ്പുറം: അറുത്ത ആടിന്റെ തല തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി തവനൂരിൽ തോറ്റ സി.പി.എം സ്വതന്ത്രൻ കെ.ടി. ജലീൽ. മുസ്‍ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ‘തലയറുപ്പ് രാഷ്ട്രീയ’ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ആയിരം തവണ വർഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല. മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം. വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം. തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം’ - ജലീൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
അതിനിടെ, ആടിന്റെ തല പ്രദർശിപ്പിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തു. കുരിക്കൾപടി മച്ചിങ്ങൽ റാഫി, പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറുത്ത ആടിന്റെ തല പരസ്യമായി പ്രദർശിപ്പിച്ചതിന് മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ നിയമം, സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിന് ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.
ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?
മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "തലയറുപ്പ് രാഷ്ട്രീയ"ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും.
ആയിരം തവണ വർഗ്ഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല.
മതേതര രാഷ്ട്രീയത്തിൻ്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും.
തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം.
വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം.
തല വെട്ടുന്നവരുടേതല്ല മലപ്പുറം,
തല കാക്കുന്നവരുടേതാണ് മലപ്പുറം.
ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം.
ഇൻക്വിലാബ് സിന്ദാബാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.