കെ.കെ. ശൈലജ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, സംഘടനാതലത്തിൽ ദൗർബല്യമുണ്ടായെന്ന് തുറന്നു സമ്മതിച്ചും നേതൃത്വത്തിനും പാർട്ടിയുടെ പ്രവർത്തന ശൈലിക്കുമെതിരെ വിമർശനമുന്നയിച്ചും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. പാർട്ടിയുടെ ഔദ്യോഗിക വാരികയായ ‘ചിന്ത’യിൽ എഴുതിയ ‘തിരിച്ചുവരവ് അനിവാര്യമാണ്’ എന്ന ലേഖനത്തിലൂടെയാണ് ശൈലജ നിലപാട് വ്യക്തമാക്കുന്നത്. പ്രവർത്തകരുടെയും നേതാക്കളുടെയുമെല്ലാം പെരുമാറ്റവും ഭാഷാശൈലിയും ജീവിതരീതിയും പരിശോധിക്കുകയും തെറ്റുകൾ സംഭവിച്ചെങ്കിൽ തിരുത്തുകയും വേണം.
അടുത്ത കാലത്തായി സംഘടനാതലത്തിലുണ്ടായ ദൗർബല്യം ഗൗരവത്തോടെ കാണണം. കുറച്ചുകാലമായി പാർട്ടി ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ അൽപം പിന്നാക്കാവസ്ഥയുണ്ടായെന്ന് തെരഞ്ഞെടുപ്പ് അനുഭവങ്ങൾ വ്യക്തമാക്കുന്നു. ജനങ്ങളെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയല്ലാതെ മറ്റു കുറുക്കുവഴികളൊന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കാനില്ല. തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി കൃത്യമായി വിലയിരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.