പ്രതിദിന കോവിഡ്​ കേസുകൾ 1,000ത്തിനു മുകളിൽ​ കേരളത്തിൽമാത്രം

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന​​ കോവിഡ്​​​ കേസുകൾ കുറയുന്നു. 10,423 കേസുകൾ മാത്രമാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. 259 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. പ്രതിദിന കേസുകളിൽ ആയിരത്തിനു മുകളിൽ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​ കേരളത്തിൽ മാത്രമാണ്​.

രണ്ടാം കോവിഡ് തരംഗം​ ഏറെ ബാധിച്ച മഹാരാഷ്​ട്രയിൽ പുതുതായി 809 കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. തമിഴ്​നാട്ടിൽ 990 പേർക്കും പശ്ചിമബംഗാളിൽ 725 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. 15,021 പേർ കോവിഡ്​ മുക്തരായി. 98.21 ശതമാനമാണ്​ ദേശീയ രോഗമുക്തി നിരക്ക്​. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,53,776 ആയി കുറഞ്ഞു.

443 കോവിഡ്​ മരണങ്ങളാണ്​ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്​. ഇതിൽ 368 കേസുകളും കേരളത്തിൽ നിന്നാണ്​. 17 സംസ്​ഥാനങ്ങളിൽ പുതിയ കോവിഡ്​ മരണങ്ങളില്ല. തമിഴ്​നാട്ടിൽ 20, മഹാരാഷ്​ട്രയിൽ 10 മരണങ്ങൾ​ വീതം റിപ്പോർട്ട് ചെയ്​തു​. മറ്റു സംസ്​ഥാനങ്ങളിൽ ​10ൽ താഴെ ​കോവിഡ്​ മരണങ്ങൾ​ രേഖപ്പെടുത്തി​.  

Tags:    
News Summary - Kerala alone has over 1,000 Covid cases per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.