കെ.എ.എസ്: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിനെതിരെ (കെ.എ.എസ്) ഒരുവിഭാഗം ജീവനക്കാര്‍ നടത്തിയ സമരം സെക്രട്ടേറിയറ്റ് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. യു.ഡി.എഫ് അനുകൂല സംഘടനകള്‍ വ്യാഴാഴ്ച ഒപ്പിട്ട ശേഷം ബഹിഷ്കരണം നടത്തിയപ്പോള്‍ വലിയൊരു ശതമാനം ജീവനക്കാര്‍ ജോലിക്കത്തെിയില്ല. ഇടത് യൂനിയനുകളില്‍പെട്ടവരും കെ.എ.എസിനെ എതിര്‍ക്കുന്നവരും വരാതിരുന്നെന്ന് പ്രതിപക്ഷസംഘടനനേതാക്കള്‍ പറഞ്ഞു. കെ.എ.എസ് സംബന്ധിച്ച് ജീവനക്കാരുമായി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടന ബഹിഷ്കരണം പ്രഖ്യാപിച്ചത്.

അതേസമയം, സമരത്തിനെതിരെ കര്‍ശനനടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. ഒപ്പിട്ടശേഷം ബഹിഷ്കരണം നടത്തിയവരുടെ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഇവരുടെ ശമ്പളം തടയല്‍ അടക്കം നടപടികളാണ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച വെറും 22.8 ശതമാനം മാത്രമാണ് ഹാജര്‍നിലയെന്ന് പ്രതിപക്ഷസംഘടനകള്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ 30 ശതമാനത്തോളം ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് പുറത്തായിരുന്നു. ഭരണാനുകൂല സംഘടനയില്‍പെട്ട ജീവനക്കാര്‍ കൂടി അവധിയെടുത്തതതുകൊണ്ടാണ് ഹാജര്‍നില ഇത്രയും താഴ്ന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യു.ഡി.എഫ് അനുകൂല ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ച് സെക്രട്ടേറിയറ്റിന് മുന്നിലത്തെി പ്രതിഷേധധര്‍ണ നടത്തി. കെ.എ.എസ് നടപ്പാക്കരുതെന്നും ജീവനക്കാരുടെ ആശങ്ക പരിശോധിക്കാന്‍ ഭരണപരിഷ്കാര കമീഷനോട് ആവശ്യപ്പെടണമെന്നും ഒരു വിഭാഗം ജീവനക്കാര്‍ ആവശ്യപ്പെടുന്നു. കെ.എ.എസിനെതിരെ രാപ്പകല്‍ സമരം അടക്കം പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ് സംഘടന വ്യക്തമാക്കി.  ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ജോലി ബഹിഷ്കരിച്ചവരെ കണ്ടത്തൊന്‍  പൊതുഭരണ സെക്രട്ടറി പ്രത്യേക നോട്ട് പുറത്തിറക്കി.

ഇതുപ്രകാരം ഓരോ വിഭാഗത്തിലെയും ജീവനക്കാരുടെ വിവരങ്ങള്‍ സമാഹരിച്ചു. ജോലി ബഹിഷ്കരിക്കില്ളെങ്കിലും സി.പി.ഐ അനുകൂല സംഘടനക്കും കെ.എ.എസിന്‍െറ കാര്യത്തില്‍ പ്രതിഷേധമുണ്ട്. സമരം അനാവശ്യമാണെന്നാണ് സി.പി.എം അനുകൂലസംഘടനയുടെ നിലപാട്.

 

Tags:    
News Summary - kerala administrative service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.