കേന്ദ്രീയ വിദ്യാലയങ്ങളിൽ പാഠപുസ്തകം എത്തിക്കാത്തത്​ കേന്ദ്രത്തിന്‍റെ വീഴ്ച -ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​ട്ടാം ക്ലാ​സി​ലെ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ്, ഒ​മ്പ​ത്, പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ലെ പു​തു​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ എ​ത്തി​യി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ ക​ടു​ത്ത വീ​ഴ്ച​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യി​ൽ ഫ​ണ്ട്​ അ​നു​വ​ദി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ്​ കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ പു​തു​ക്കി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. സ്‌​കൂ​ൾ അ​ട​ക്കും​മു​മ്പ് അ​ടു​ത്ത വ​ർ​ഷ​ത്തെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​ച്ച കേ​ര​ള സ​ർ​ക്കാ​റി​നെ പ​രി​ഹ​സി​ക്കു​ന്ന​തി​നു​ള്ള തി​രി​ച്ച​ടി​യാ​ണി​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന ന​വോ​ദ​യ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​ലും പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് കേ​ര​ള​ത്തി​ന്റെ വി​ക​സ​നം പോ​രാ എ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യി​ൽ 2023-2024, 2024-2025 വ​ർ​ഷ​ങ്ങ​ളി​ൽ ആ​ർ.​ടി.​ഇ വ്യ​വ​സ്ഥ പ്ര​കാ​രം സൗ​ജ​ന്യ പാ​ഠ​പു​സ്ത​കം, യൂ​നി​ഫോം, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​ഹാ​യം എ​ന്നി​വ​ക്കാ​യി സം​സ്ഥാ​നം ചെ​ല​വ​ഴി​ച്ച തു​ക​യി​ൽ കേ​ന്ദ്ര​വി​ഹി​ത​മാ​യി ല​ഭി​ക്കേ​ണ്ട 256.52 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​തു​ക​ക്ക് പ​ക​രം വെ​റും 6.86 കോ​ടി രൂ​പ മാ​ത്രം അ​നു​വ​ദി​ച്ച് വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ച​ത്. 2023-2024 മു​ത​ൽ ഇ​തു​വ​രെ 1158.13 കോ​ടി​യാ​ണ് കേ​ന്ദ്ര​വി​ഹി​ത​മാ​യി കേ​ര​ള​ത്തി​ന് ല​ഭി​ക്കാ​നു​ള്ള​ത്. ഈ ​അ​നീ​തി​ക്കെ​തി​രെ സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Tags:    
News Summary - Not delivering textbooks to Kendriya Vidyalayas is the Centre's failure - Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.