മോദിക്ക്​ നല്ല സർട്ടിഫിക്കറ്റ്​ നൽകലല്ല കോൺഗ്രസിൻെറ പണി-കെ.സി വേണുഗോപാൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ നല്ല സർട്ടിഫിക്കറ്റ്​ നൽകലല്ല കോൺഗ്രസിൻെറ പണിയെന്ന്​ എ.ഐ. സി.സി ജനറൽ സെക്രട്ടറി ​കെ.സി വേണുഗോപാൽ. മോദിയെ വിമർശിച്ചതുകൊണ്ട്​ കാര്യമില്ലെന്ന ജയറാം രമേശിൻെറ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയറാം രമേശിൻെറ പ്രസ്​താവന വ്യക്​തിപരമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. മോദി ഭരണത്തെ പൂർണ നെഗറ്റീവ് സ്റ്റോറി എന്ന് വിമർശിച്ച് തള്ളിക്കളയുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിൻെറ വിവാദ പ്രസ്​താവന. ഡൽഹിയിൽ പുസ്​തക പ്രകാശന ചടങ്ങിനിടെയായിരുന്നു ജയറാം രമേശ്​ പ്രസ്​താവന നടത്തിയത്​.

ജയറാം രമേശിൻെറ പ്രസ്​താവന വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ്​ നേതാക്കൾ രംഗത്തെത്തിയിരുന്നു. ശശി തരൂരിനെ പോലുള്ള നേതാക്കൾ ജയറാം രമേശിൻെറ പ്രസ്​താവനയെ അനുകൂലിക്കുന്ന സമീപനമാണ്​ സ്വീകരിച്ചത്​.

Tags:    
News Summary - K.C Venugopal statement in jayaram ramesh-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.