സോളാർ കേസ്: കെ.ബി. ഗണേഷ്​കുമാറിന് ജാമ്യം

കൊട്ടാരക്കര: സോളാർ ഗൂഢാലോചന കേസിൽ കെ.ബി. ഗണേഷ്​കുമാറിന്​ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഒന്നാം കോടതിയിൽനിന്ന്​ ജാമ്യം ലഭിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ഗണേഷ്​ കോടതിയിൽ എത്തിയത്. രണ്ടാം പ്രതിയായ കെ.ബി. ഗണേഷ് വിചാരണ സമയത്ത് ഡിസംബർ ആറിന്​ ഹാജരാകാനായിരുന്നു കോടതി നിർദേശിച്ചിരുന്നത്​. ആ ദിവസം ഹാജരാകുന്നതിന് ബുദ്ധിമുട്ടറിയിച്ച ഗണേഷ് കുമാർ കേസ് ശനിയാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുൻകൂർ അപേക്ഷ നൽകിയിരുന്നു. അതനുസരിച്ചാണ്​ ശനിയാഴ്ച ഹാജരായത്.

എന്നാൽ, ജാമ്യം അനുവദിച്ചതിനൊപ്പം ഡിസംബർ ആറിന് കോടതി കേസ് പരിഗണിക്കുമ്പോൾ ഗണേഷ് കുമാറും ഒന്നാം പ്രതി സരിതയും നിർബന്ധമായും ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സെലിബ്രിറ്റിയായതിനാൽ വിദേശത്തും മറ്റും പോകേണ്ട ആവശ്യമുണ്ടെന്ന് കോടതിയോട്​ ഗണേഷ്​ പറഞ്ഞെങ്കിലും അനുവദിച്ചില്ല.

സോളാർ കേസിലെ​ പ​രാ​തി​ക്കാ​രി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജ​യി​ലി​ൽ​നി​ന്ന് ത​യാ​റാ​ക്കി ന​ൽ​കി​യ 21 പേ​ജു​ള്ള ക​ത്തി​ൽ കെ.ബി. ഗണേഷ്​ കുമാർ എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേത​ട​ക്കം പേ​രു​ക​ൾ ഉൾപ്പെടുത്തി നാ​ലു​പേ​ജ്​ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ്​ ന​ൽ​കി​യ​തെ​ന്ന സു​ധീ​ർ ബാ​ബു​വി​ന്‍റെ പ​രാ​തിയിലാണ്​ കേസ്​.

Tags:    
News Summary - K.B Ganesh Kumar Got bail in Solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.