പൗരത്വം: ഇവിടെ വന്നുചേർന്ന അഭയാർത്ഥികളായ എല്ലാവർക്കും കൊടുക്കണമെന്ന് കെ.ബി. ഗണേഷ് കുമാർ

ലോക ചരി​ത്രത്തിൽ ഏറ്റവും കൂടുതൽ വീഡിയോകളുള്ളത് ഹിറ്റ്ലറുടെതാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കാരണം, അദ്ദേഹം പോകുന്ന വഴിക്കെല്ലാം ഇങ്ങനെ കാമറ വെച്ച് ഷൂട്ട് ചെയ്തു​കൊണ്ടിരുന്നു. കെന്നഡിയുടെത് പോലും അത്രയില്ല. കാരണം, ഒരാളെ പ്രൊജക്ട് ചെയ്യാൻ. ഹിറ്റ്ലറുമായി താരതമ്യം ചെയ്താൽ ഒരാളെ ഇന്ത്യയിൽ കാണാം. എവിടെ ​േപായാലും കാമറ സംഘത്തെ കൊണ്ട​ുനടക്കുന്ന ഒരാൾ. അത്, ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാം.

ഒരാൾ മാത്രമാണിന്ന് ഇന്ത്യയിലുള്ളത്. സെക്യൂരിറ്റിക്കാരുപോലുമില്ല. ഘട്ടഘട്ടമായി വംശീയത കൊണ്ടുവന്ന് ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള ഗൂഡ നീക്കങ്ങളാണിപ്പോൾ നടക്കു​ന്നത്. ഇപ്പോൾ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിഷപ്പുമാരെ കാണാൻ പോകും. ആര് വിശ്വസിക്കും. ഏത് ന്യൂനപക്ഷ സമുദായക്കാർ വിശ്വസിക്കുമെന്ന് ഗണേഷ് കുമാർ ചോദിച്ചു.  എന്തിന് ഗ്രെഹാം സ്റ്റെയിലി​നെയും കുഞ്ഞുങ്ങളെയും വണ്ടിയിട്ട് കത്തിച്ച് കൊന്നുകളഞ്ഞവരാണിവർ. കഴിഞ്ഞുപോയ കാലങ്ങൾ മറന്നുപോകരുത്.

മറക്കരുത്. പള്ളികളും ദേവാലയങ്ങളും തകർത്തവരാണിവർ. ഇക്കൂട്ടർ മതന്യൂനപക്ഷങ്ങളെ രക്ഷിക്കുമെന്നാണ് പറയുന്നത്. അതംഗീകരിക്കാൻ കഴിയില്ല. പൗരത്വ നിയമം എന്ന് പറയുന്നത് ഇവിടെ വന്നുചേർന്ന അഭയാർത്ഥികളായ എല്ലാവർക്കും കൊടുക്കണം. അങ്ങനെ പൗരത്വം ഭേദഗതി ചെയ്തുകൊടുക്കുന്നുണ്ടെങ്കിൽ ആദ്യം കൊടുക്കേണ്ടത് തമിഴ് നാട്ടിലാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങളാണ് സിലോണിൽ പോയത്. അവി​െട ചെന്ന് ജീവിച്ചത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ, അവിടെ നിൽക്കാൻ കഴിയാത്ത വംശീയപ്രശ്നങ്ങൾ വന്നപ്പോൾ അവർ തിരിച്ചുപോന്നു. അവർ, രാമേശ്വരത്തും മറ്റുമുള്ള കാമ്പുകളിൽ ദുരിതം പേറി കഴിയുകയാണ്. എന്തുകൊണ്ട് ആദ്യം അവരെ പരിഗണിച്ചില്ല. അതാണിതിനി പിന്നിൽ ഗൂഡ ലക്ഷ്യമുണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുവരുന്ന ഹിന്ദുക്കൾ,​ ​ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ അങ്ങനെയുള്ളവർക്ക് മാത്രമെയുള്ളൂ അഭയം. മ്യാൻമറിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഓടിവന്ന മുസ്‍ലീം സമുദായത്തി​ൽപ്പെട്ടവർക്കില്ല അഭയം. ഇത് കരുതിക്കൂട്ടിയുള്ള പദ്ധതിയാണ്. ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന പദ്ധതി അതെന്നും ഗണേഷ് കുമാർ പറഞ്ഞു.  

Tags:    
News Summary - KB Ganesh Kumar against Citizenship Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.