കാവ്യ മാധവനെ നാളെ ചോദ്യം ചെയ്തേക്കില്ല; തുടർനടപടിയിൽ നിയമോപദേശം തേടി അന്വേഷണ സംഘം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യക്ക് നൽകിയ നിർദേശം. എന്നാൽ തിങ്കളാഴ്ച അസൗകര്യമുണ്ടെന്നും ബുധനാഴ്ച ഹാജരാകാം എന്നും കാവ്യ അറിയിച്ചിരുന്നു. സാക്ഷിയായ സ്ത്രീക്ക് സൗകര്യപ്രദമായ ഇടത്തിൽ പൊലീസ് എത്തണമെന്നാണ് നിയമം. ആലുവയിലെ ദിലീപിന്‍റെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യ അറിയിച്ചത്. എന്നാൽ ഇത് വേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്. എ.ഡി.ജി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ആലുവയിലെ പോലീസ് ക്ലബ്ബില്‍ യോഗം ചേർന്ന് കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നു. തുടർന്നാണ് നാളെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിൽ എത്തിച്ചേർന്നത്.

അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. 

Tags:    
News Summary - Kavya Madhavan may not be questioned tomorrow; The investigation team sought legal advice on the follow-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.