തിരുവനന്തപുരം: ഹിതപരിശോധനയുടെ പേരിൽ കേരള വിഭ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതിവരുത്തി, കാലങ്ങളായി പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളെ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ആവശ്യപ്പെട്ടു. കെ.ഇ.ആറിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണ് അധ്യാപക സംഘടനകളുടെ ഹിതപരിശോധന നടത്തേണ്ടത്. സമാന ചിന്താഗതിക്കാരായ സംഘടനകളുമായി ചേർന്ന് സർക്കാർ നീക്കത്തെ എതിർക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എം.ടി. സൈനുൽആബിദീൻ, ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ഹെഡ്കോട്ടേഴ്സ് സെക്രട്ടറി എം.എ. റഷീദ് മദനി എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.