വീ​ട്ടി​ല്‍ വോ​ട്ട്; ജി​ല്ല​യി​ല്‍ 98.11 ശ​ത​മാ​നം പോ​ളി​ങ്​

കാ​സ​ർ​കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ വോ​ട്ടെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി സ​മ്മ​തി​ദാ​യ​ക​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന ‘വീ​ട്ടി​ലെ വോ​ട്ട്’ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് 6679 പേ​ർ.

98.11ശ​ത​മാ​നം പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 85 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​മാ​ണ് വീ​ട്ടി​ൽ​നി​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം. ജി​ല്ല​യി​ല്‍ 85 വ​യ​സ്സി​നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 3189 വോ​ട്ട​ര്‍മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 3490 വോ​ട്ട​ര്‍മാ​രും വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു.

ര​ണ്ട് പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്‌​സ​ര്‍വ​ര്‍, വി​ഡി​യോ​ഗ്രാ​ഫ​ര്‍, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. റാ​ന്‍ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യാ​ണ് പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ടും തൃ​ക്ക​രി​പ്പൂ​രും 30 വീ​ത​വും ഉ​ദു​മ​യി​ല്‍ 28 ഉം, ​കാ​സ​ര്‍കോ​ട്, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 17 വീ​ത​വും പോ​ളി​ങ് സം​ഘ​ങ്ങ​ളെ​യാ​ണ് നി​യോ​ഗി​ച്ച​ത്.

85 വ​യ​സ്സ് ക​ഴി​ഞ്ഞ 3281 പേ​ര്‍ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 3529 പേ​ര്‍ക്കു​മാ​ണ് ജി​ല്ല​യി​ല്‍ വീ​ട്ടി​ല്‍ വോ​ട്ട് അ​നു​വ​ദി​ച്ച​ത്. മ​ര​ണ​പ്പെ​ട്ട​വ​ര്‍, സ്ഥ​ലം മാ​റ്റം, മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ചി​ല വോ​ട്ട​ര്‍മാ​ര്‍ക്ക് വീ​ട്ടി​ല്‍ വോ​ട്ട് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ സു​നി​ല്‍ എം. ​നാ​യ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Voting at home; 98.11 percent polling in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.