ജനറൽ ആശുപത്രിയിലേക്ക് എൻ.വൈ.എൽ നടത്തിയ പ്രതിഷേധ മാർച്ച്

മുഹമ്മദ് ഇയാസിന്റെ മരണം; അന്വേഷണ ആവശ്യം ശക്തമാകുന്നു

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ബേഡകം തലേക്കുന്നിലെ ഒമ്പതുവയസ്സുകാരൻ മുഹമ്മദ് ഇയാസ് മരിച്ച സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ ആവശ്യപ്പെട്ടു. ചികിത്സനടപടികളിലോ ശസ്ത്രക്രിയ ക്രമീകരണങ്ങളിലോ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് വസ്തുതകൾ പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ സാമ്പത്തിക നഷ്ടപരിഹാരവും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം ആരോഗ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽകൊണ്ടുവന്നിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.

കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ ഒമ്പതുവയസ്സുകാരൻ ഇയാസ് മരിച്ചത് അന്വേഷിക്കണമെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ഗുരുതരമായ ആരോപണമാണ് ഡോക്ടർക്കെതിരെ ഉന്നയിക്കുന്നത്. ഓപറേഷന് തീയതി കിട്ടാൻ പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ചികിത്സ പിഴവും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ഉന്നതതല അന്വേഷണം വേണം -എസ്.വൈ.എസ്

കാസർകോട്: ജനറൽ ആശുപത്രിയിൽ ഉദരസംബന്ധമായ ശസ്ത്രക്രിയക്കിടെ ഒമ്പതുകാരൻ മരിക്കാനിടയായ സംഭവം നിഷ്പക്ഷവും സമഗ്രവുമായി അന്വേഷിക്കണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രവർത്തകസമിതി അംഗവും കേരള മുസ്‍ലിം ജമാഅത്ത് ഉദുമ സോൺ സെക്രട്ടറിയും എസ്.എം.എ മേഖല സെക്രട്ടറിയുമായ തലേകുന്ന് അഷ്റഫ് സഖാഫിയുടെ മകനാണ് മരിച്ച ഇയാസ്.

സാധാരണക്കാരായ ജനങ്ങൾ പൂർണ വിശ്വാസത്തോടെ ആശ്രയിക്കുന്ന പൊതുജനാരോഗ്യകേന്ദ്രത്തിൽ, ലളിതമായൊരു ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച കുട്ടിക്ക് ജീവൻ നഷ്ടപ്പെടേണ്ടി വന്ന സാഹചര്യം കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. ഈ ദാരുണമായ ദുരന്തത്തിന് കാരണം ചികിത്സപ്പിഴവോ അതോ അധികൃതരുടെ കൃത്യവിലോപമോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ആശുപത്രി അധികൃതരുടെയോ ഡോക്ടർമാരുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം.

ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ ജില്ല ജനറൽ ആശുപത്രിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് എസ്.വൈ.എസ് ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, താജുദ്ദീൻ സുബ്ബക്കട്ടെ, റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി, അബ്ദുൽ അസീസ് സഖാഫി മച്ചാമ്പാടി, അഹ്‌മദ്‌ ഷെറീൻ ഹാരിസ് ഹിമമി സഖാഫി, ഫാറൂഖ് കുബണൂർ, ശകീർ പെട്ടിക്കുണ്ട്, മുനീർ എർമാളം അബ്ദുൽ റഹ്മാൻ സഖാഫി ചിപ്പാർ സിദ്ദീഖ്, ഹനീഫി ഹനീഫ് സഅദി കുമ്പോൽ, യൂസുഫ് സഖാഫി കനിയാല, ശിഹാബ് പാണത്തൂർ എന്നിവർ സംസാരിച്ചു.

കുടുംബത്തിന് നീതി ഉറപ്പാക്കണം -എസ്.കെ.എസ്.എസ്.എഫ്

കാസർകോട്: ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ ബേഡകം തലേക്കുന്നിലെ ഒമ്പതുവയസ്സുകാരൻ മുഹമ്മദ് ഇയാസ് മരണപ്പെട്ട സംഭവം ആശങ്കയുണർത്തുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് സുബൈർ ദാരിമി പടന്നയും ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിരയും പ്രസ്താവനയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങളും കുടുംബത്തിന്റെ പരാതിയും ഗൗരവപൂർവം പരിഗണിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തണം. ചികിത്സനടപടികളിലും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലും ഏതെങ്കിലും തരത്തിലുള്ള അനാസ്ഥയോ വീഴ്ചയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

എൻ.വൈ.എൽ പ്രതിഷേധ മാർച്ച് നടത്തി

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കി​ട​യി​ൽ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ്​ ഇ​യാ​സ്​ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ഷ​ന​ൽ യൂ​ത്ത്​ ലീ​ഗ്​ മാ​ർ​ച്ച് ന​ട​ത്തി. പ​തി​യ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച മാ​ർ​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ യൂ​ത്ത് ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ് ഹ​ദ്ദാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്തീ​ൻ കു​ഞ്ഞി ക​ള​നാ​ട്, അ​സീ​സ് ക​ട​പ്പു​റം, റ​ഹിം ബെ​ണ്ടി​ച്ചാ​ൽ, കെ.​കെ. അ​ബ്ബാ​സ്, ഹ​നീ​ഫ് തു​രു​ത്തി, മൊ​യ്തു ഹ​ദ്ദാ​ദ്, അ​ബ്ദു​ൽ റ​ഹി​മാ​ൻ കൊ​ള​വ​യ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ദീ​ഖ് ചെ​ങ്ക​ള, ഇ.​എ​ൽ. നാ​സ​ർ, നൗ​ഷാ​ദ് ബ​ള്ളീ​ർ, നാ​സ​ർ കാ​ഞ്ഞ​ങ്ങാ​ട്, അ​ഷ്റ​ഫ് തു​രു​ത്തി, ശി​ഹാ​ബ് പോ​പ്പി, ശ​ക്കൂ​ർ എ​രി​യാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം -സി.​പി.​എം

കാ​സ​ർ​കോ​ട്: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ഒ​മ്പ​തു​വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​യാ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സി.​പി.​എം കാ​സ​ർ​കോ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എം.​എ. ക​രിം മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ക്കി​ളി​ൽ നി​ന്ന് വെ​ള്ളം വ​രു​ന്ന നി​സ്സാ​ര പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മു​ഹ​മ്മ​ദ് ഇ​യാ​സി​നെ ചെ​റി​യ ശ​സ്ത്ര​ക്രി​യ​ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്ക് പോ​യ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സാ ന​ട​പ​ടി​ക​ളി​ലെ വീ​ഴ്ച​യാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് കു​ടും​ബ​വും നാ​ട്ടു​കാ​രും ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​ശ്ച​യി​ച്ച് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ​മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ഭീ​തി അ​ക​റ്റ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Muhammad Iyas' death; Demand for investigation grows stronger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.