Posted On
date_range Updated On
date_range മാരകായുധങ്ങളുമായി അക്രമം; 10 പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ടൗണിൽ മാരകായുധങ്ങളുമായി മൂന്നുപേരെ ആക്രമിച്ച സംഭവത്തിൽ 10 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പുല്ലൂർ തട്ടുമ്മലിലെ വിനീഷ് (30), പുല്ലൂർ സ്വദേശികളായ ശ്രീജിത്ത് (25), രഞ്ജിജിത്ത് (25) എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ പുല്ലൂർ സ്വദേശികളായ ശ്രീഹരി, അജേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി 11ന് കാഞ്ഞങ്ങാട് പഴയ കൈലാസിനടുത്തെ ഹോട്ടലിന് മുന്നിൽ വെച്ച് കത്തി,ഹെൽമറ്റ് എന്നിവ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.