കാസർകോട്: ഓണമെത്തുമ്പോഴും പച്ചക്കറി വില മുകളിലോട്ടുതന്നെ. പലതിനും വില നൂറിലേക്കെത്തി. ഓണക്കാലമാകുമ്പോൾ പച്ചക്കറി വില വർധിപ്പിക്കുക പതിവാണെന്ന് വീട്ടമ്മമാർ പറഞ്ഞു. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറികൾ എത്തുന്നത്. കാലവർഷം ശക്തമായത് പച്ചക്കറി ഉൽപാദനത്തെ ബാധിച്ചതാണ് വില കുതിച്ചുയരാൻ കാരണമെന്ന് പറയുന്നു. കഴിഞ്ഞവർഷം പച്ചക്കറിവില കുതിച്ചുയർന്നപ്പോൾ വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
നിലവിലെ പച്ചക്കറി വില ഏകദേശം ഇപ്രകാരമാണ്: തക്കാളി-46, നീരുള്ളി- 30, പച്ചമുളക്-60, ഉരുളക്കിഴങ്ങ്-30, ഇഞ്ചി-72, കക്കിരി-40, വെള്ളരിക്ക-48, കോവക്ക-50, ബീൻസ്-80, പയർ-70, വെണ്ടക്ക-70, കാരറ്റ്-60, ബീറ്റ് റൂട്ട്-40, കാബേജ്-26, മുരിങ്ങക്ക-60, കൈപ്പക്ക-80, പടവലങ്ങ-50, ചേന- 60, മത്തൻ -30, കുമ്പളങ്ങ-30, വെള്ളച്ചറങ്ങ-50.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.