വടംവലി ചാമ്പ്യന്മാരായ കണ്ണൂർ സർവകലാശാല ടീമിന്​ റെയിൽവേ സ്​റ്റേഷനിൽ നൽകിയ

സ്വീകരണം  

വടംവലി ചാമ്പ്യന്മാർക്ക് സ്വീകരണം

കാസർകോട്: രാജസ്ഥാൻ ജയ്പൂർ ജഗൻനാഥ് യൂനിവേഴ്സിറ്റിയിൽ നടന്ന ആറാമത് ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ 580 കിലോ മിക്സഡ് വിഭാഗത്തിൽ കിരീടം നേടിയ കണ്ണൂർ സർവകലാശാല ടീം അംഗങ്ങൾക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ സർവകലാശാല കായിക വകുപ്പിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കണ്ണൂർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകൻ, എം.സി. രാജു, കണ്ണൂർ യൂനിവേഴ്സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ്, യൂനിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗം പി. രഘുനാഥ്, കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. എം. രമ, സംസ്ഥാന വടംവലി അസോസിയേഷൻ ജോ.സെക്രട്ടറി പ്രവീൺ മാത്യു, നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ജോ.കൺവീനർ പ്രസാദ് മണിയാണി എന്നിവർ സംബന്ധിച്ചു.

വി. ശ്രീശാന്ത്, യദുകൃഷ്ണൻ, മാത്യു ഷിനു, നിഖിൽ ബാബു (ഗവ.കോളജ് കാസർകോട്), പി.എം. സുകന്യ, കെ. അനഘ, പി. വിഗേഷ്, (പീപ്പിൾസ് കോളജ് മുന്നാട്), കെ. രേവതി മോഹൻ, എം. അഞ്ജിത (നെഹ്റു കോളജ് പടന്നക്കാട്), പി. അബിനി (ബ്രണ്ണൻ കോളജ് തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങൾ.

രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ എന്നിവരാണ് പരിശീലകർ. കാസർകോട് സൈനബ് കോളജ് ഓഫ് എജുക്കേഷനിലെ ഡോ.ടി.സി. ജീന മാനേജറായിരുന്നു.

Tags:    
News Summary - Tug of War Champions welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.