കാസർകോട് പൊലീസ് പിടികൂടിയ സ്പിരിറ്റും പ്രതികളും

1645 ലിറ്റർ സ്പിരിറ്റുമായി മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: പിക്അപ് വാനിൽ മംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന 1645 ലിറ്റർ സ്പിരിറ്റുമായി മൂന്നുപേർ അറസ്റ്റിൽ. കോട്ടയം സ്വദേശി തോമസ് (25), കാസർകോട് നെല്ലിക്കുന്ന് സ്വദേശി പ്രണവ് ഷേണായി (24), അടുക്കത്ത്ബയൽ സ്വദേശി അനൂഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് നാലോടെ ദേശീയപാതയിലെ കാസർകോട് അടുക്കത്ത്ബയലിലാണ് വൻ സ്പിരിറ്റ് വേട്ട. പിക്അപ് വാനിൽ കസേരകൾക്കിടയിൽ 35 ലിറ്ററിന്റെ 47 കന്നാസുകളിലായി ഒളിപ്പിച്ചുകടത്തിയ സ്പിരിറ്റാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടിയത്. സ്പിരിറ്റും പിക്അപ് വാനും പ്രതികളെയും കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Three arrested with 1645 liters of spirit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.