കേസിൽ പിടിയിലായവർ

സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ


കാസർകോട്​: മൊഗ്രാൽ പുത്തൂരിൽ സ്വർണവ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി 65 ലക്ഷം കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. വയനാട്​ നടവയൽ കായക്കുന്ന് കിഴക്കേ തുമ്പത്തു വീട്ടിൽ അഖിൽ ടോമി (24), തൃശൂർ കുട്ടനല്ലൂർ എളംതുരുത്തി ചിറ്റിലപ്പള്ളി വീട്ടിൽ ബിനോയ്‌ സി. ബേബി (25), വയനാട് പുൽപള്ളി പെരിക്കല്ലൂർ പുത്തൻപുരക്കൽ വീട്ടിൽ അനു ഷാജു (28) എന്നിവ​രെയാണ്​ കാസർകോട്​ ഡിവൈ.എസ്​.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള ​അന്വേഷണസംഘം പിടികൂടിയത്​. സെപ്​റ്റംബർ 22നാണ്​ സംഭവം. പഴയ സ്വർണാഭരണങ്ങൾ വാങ്ങി വിൽപന നടത്തുന്ന മഹാരാഷ്​ട്ര സംഗ്​ളി സ്വദേശി രാഹുൽ മഹാജേവ്​ ജാവേറിനെയാണ്​ തട്ടിക്കൊണ്ടുപോയത്​.

രണ്ടു കാറിലായി എത്തിയ അഞ്ചംഗ അക്രമിസംഘം സ്വർണ വ്യാപാരിയുടെ കാർ സഹിതം തട്ടിക്കൊണ്ടു​പോയെന്നാണ്​ കേസ്​. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശൂരിൽ​െവച്ചാണ് മൂവരും പിടിയിലായത്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതിനുവേണ്ടി പൊലീസ് കസ്​റ്റഡിയിൽ വാങ്ങുമെന്ന്​ പൊലീസ്​ അറിയിച്ചു.പ്രതികളെ വ്യാഴാഴ്​ച കോടതിയിൽ ഹാജരാക്കും.



Tags:    
News Summary - Three arrested in kidnapping gold trader for embezzling Rs 65 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.