Posted On
date_range Updated On
date_range പാർക്കിൽ സ്ത്രീകെള ശല്യപ്പെടുത്തിയ മൂന്നുപേർ അറസ്റ്റിൽ
കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ പാര്‍ക്കില്‍ സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തിയതിന് മൂന്നു പേരെ കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു. ചേരങ്കൈ കടപ്പുറത്തെ മുഹമ്മദ് മുസ്തഫ(21), ആലംപാടിയിലെ അബ്ദുല്‍ താഹിര്‍(24), മുഹമ്മദ് നവാസ് (22) എന്നിവരാണ് അറസ്റ്റിലായത്.
പാര്‍ക്കിലെത്തുന്ന സ്ത്രീകളെയും കുട്ടികളെയും ഒരു സംഘം സ്ഥിരമായി ശല്യപ്പെടുത്തുന്നുവെന്ന പരാതിയിലാണ് പൊലീസ് എത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.