മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; വീട്ടമ്മക്ക് പട്ടയഭൂമി കൈവശം ലഭിച്ചു

കാസർകോട്: ഭവന - ഭൂരഹിതരായ വീട്ടമ്മക്ക് സർക്കാർ 2014 ൽ പതിച്ചുനൽകിയ മൂന്നര സെന്റ് ഭൂമി കണ്ടെത്താൻ മനുഷ്യാവകാശ കമീഷൻ തുണയായി. പരാതിക്കാരിക്ക് സർക്കാർ നൽകിയ ഭൂമി അടിയന്തരമായി ലഭ്യമാക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഹോസ്ദുർഗ് തഹസിൽദാർക്ക് നിർദേശം നൽകി. ഭൂമി പതിച്ചുനൽകിയെങ്കിലും അത് എവിടെയാണെന്ന് കണ്ടെത്താൻ പരാതിക്കാരിക്ക് കഴിഞ്ഞിരുന്നില്ല.

അജാനൂർ മണലിൽ ശാരദക്ക് സർവേ നമ്പർ 560/01 ൽ 0.0121 ഹെക്ടർ ഭൂമി അനുവദിച്ചതാണെന്നും എന്നാൽ, ഭൂമി പതിച്ചുകൊടുക്കാൻ സാധിക്കാത്തതെ വന്നുവെന്നും തഹസിൽദാർ കമീഷനെ അറിയിച്ചു. തുടർന്ന് സർവേ നമ്പർ 560/2 ൽ ഉൾപ്പെട്ട ഭൂമി കണ്ടെത്തി സബ് ഡിവിഷൻ റെക്കോർഡ് തയാറാക്കി പട്ടയ കക്ഷിക്ക് നികുതി അടച്ച് പതിച്ചു നൽകിയതായി തഹസിൽദാർ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

Tags:    
News Summary - The Human Rights Commission intervened; Housewife got possession of Pattaya land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.