ലൈഫ് ഹൗസ് വില്ല
ബദിയടുക്ക: കാസർകോട് ബദിയടുക്ക പഞ്ചായത്തിൽ ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലക്ക് പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് നിവേദനം.
നീർച്ചാൽ സി.പി.എം ലോക്കൽ സെക്രട്ടറി സുബൈർ ബാപ്പാലിപ്പൊനം തിരുവനന്തപുരത്ത് എത്തിയാണ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത്. 48 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
എന്നാൽ, ഇവിടെ അടിസ്ഥാനസൗകര്യങ്ങളില്ല.
റോഡ്, കുടിവെള്ളം ഉൾപ്പെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതോടൊപ്പം മറ്റു വികസനത്തിനായി പ്രത്യേക പാക്കേജാണ് അനുവദിക്കേണ്ടതെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ലൈഫ് വില്ലയിലെ കുടുംബങ്ങളിൽനിന്ന് വിവരം ശേഖരിച്ചാണ് നിവേദനം നൽകിയത്. 14 ഏക്കർ സ്ഥലത്ത് 82 വീടുകളാണുള്ളത്.
ഇതിൽ 48 വീടുകളിൽ കുടുംബങ്ങളുണ്ട്. വീടുനിർമാണം പൂർത്തിയാകാനുമുണ്ട്. അടിസ്ഥാനസൗകര്യമായ കുടിവെള്ളവും റോഡും ഉറപ്പുവരുത്താനും ചുറ്റുമതിലിനും വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫോർമറും ഹൈമാസ് ലൈറ്റും കുട്ടികൾക്കായുള്ള മിനിസ്റ്റേഡിയം, അംഗൻവാടി, ഗ്രന്ഥാലയം തുടങ്ങിയവയും ഇവിടെ ആവശ്യമാണ്.
ഇതിനായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയോ സർക്കാറിന്റെ പ്രത്യേക പദ്ധതിയിലുള്ള സ്കീമിൽ ഉൾപ്പെടുത്തിയോ ലൈഫ് ഹൗസ് വില്ലയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.