Posted On
date_range Updated On
date_range നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസ്
മംഗളൂരു: നിയമവിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മംഗളൂരു ലോകായുക്ത സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ കേസെടുത്തു. പ്രോസിക്യൂട്ടര്‍ കെ.എസ്.എന്‍. രാജേഷ് കരിങ്കൾപാടിക്കെതിരെയാണ് മംഗളൂരു വനിത പൊലീസ് കേസെടുത്തത്. ഇയാള്‍ വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് മാപ്പപേക്ഷിക്കുന്ന ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ഈ കേസ് ഗൗരവമായി കാണണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.