ഭവനസന്ദർശനം പുത്തിലോട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്യുന്നു




 



 


മഴക്കാല രോഗങ്ങൾക്കെതിരെ ജനകീയ ബോധവത്കരണം

ചെറുവത്തൂർ: മഴക്കാലാരംഭത്തോടെ പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ പിലിക്കോട് ഗ്രാമപഞ്ചായത്തും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും ജനകീയ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഗൃഹസന്ദർശനം നടത്തി ലഘുലേഖ വിതരണംചെയ്തു.

കാവൽ ജനകീയ കാമ്പയിന്റെ കാമ്പയിന്റെ ഭാഗമായി നടന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുത്തിലോട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ നിർവഹിച്ചു. വിവിധ വാർഡുകളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. ചന്ദ്രമതി, വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. ഹരിദാസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ. രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഹേമാംബിക, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ് കുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് ബീന കെ.വി, വിവിധ വാർഡ് ജനപ്രതിനിധികൾ എന്നിവർ ഭവന സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Public awareness against monsoon diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.