ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും

യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ സം​സാ​രി​ക്കു​ന്നു

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം; മേ​യ് അ​ഞ്ചി​നു പൊ​തു ഇ​ട​ങ്ങ​ള്‍ ശു​ചീ​ക​രി​ക്കും

കാ​സ​ര്‍കോ​ട്: ജി​ല്ല​യി​ല്‍ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മേ​യ് അ​ഞ്ചി​ന് പൊ​തു ഇ​ട​ങ്ങ​ള്‍ ശു​ചീ​ക​രി​ക്കും. ദേ​ശീ​യ​പാ​ത, റെ​യി​ല്‍വേ അ​ടി​പ്പാ​ത​ക​ള്‍, തോ​ടു​ക​ള്‍, ക​നാ​ലു​ക​ള്‍ തു​ട​ങ്ങി പൊ​തു ഇ​ട​ങ്ങ​ള്‍ ശു​ചീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഹ​രി​ത​ക​ർ​മ സേ​ന, തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​ര്‍, എ​ൻ.​എ​സ്.​എ​സ്, എ​ൻ.​സി.​സി, യു​വ​ജ​ന​ങ്ങ​ൾ, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ക്കും.

തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലും ഡ്രൈ ​ഡേ ആ​ച​രി​ക്കും. സ്‌​കൂ​ളു​ക​ളി​ല്‍ മാ​ര്‍ച്ച് 31ന് ​ആ​ദ്യ​ഘ​ട്ട ക്ലീ​നി​ങ് ന​ട​ന്നി​രു​ന്നു. തു​ട​ര്‍ന്നു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പ് ന​ട​ത്തും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ട്രീ ​ക​മ്മി​റ്റി​ക​ള്‍ ചേ​ര്‍ന്ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന മ​ര​ങ്ങ​ളു​ടെ വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും മ​ഴ​ക്കാ​ല​ത്ത് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി​യും മ​റ്റു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ മൂ​ന്ന് സൈ​ക്ലോ​ണ്‍ ഷെ​ഡു​ക​ളും അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഡി.​എം കെ.​വി ശ്രു​തി, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി. ​സ​ഞ്ജീ​വ്, ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി ജി​ല്ല കോ -​ഓ​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ല കോ -​ഓ​ഡി​നേ​റ്റ​ര്‍ എ. ​ല​ക്ഷ്മി, ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് അ​ശ്വ​തി കൃ​ഷ്ണ, കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി, കെ.​എ​സ്.​ഇ.​ബി, എ​ല്‍.​എ​സ്.​ജി.​ഡി പ്ര​തി​നി​ധി​ക​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pre-monsoon cleaning- Public spaces will be cleaned on May 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.