എട്ടാം മൈൽ -മല്ലം -ബീട്ടിയടുക്കം റോഡ്
എട്ടാം മൈൽ-മല്ലം-ബീട്ടിയടുക്കം റോഡിൽ യാത്ര ദുസ്സഹം
മുളിയാർ: പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ടാറിങ് അനുവദിച്ച അമ്മങ്കോട് മുതൽ ബീട്ടിയടുക്കം വരെയുള്ള ഭാഗത്ത് നിലവിലെ റോഡ് ഇളക്കിമാറ്റി ജെല്ലി പാകിയതോടെ നടയാത്രപോലും ദുസ്സഹമാണ്. ജില്ല പഞ്ചായത്ത് മെക്കാഡം ടാർ ചെയ്ത് പണി തീരും മുമ്പേ തകർന്ന എട്ടാം മൈലിൽ റോഡ് പുനർനിർമാണം നടത്താതെ കിടക്കുകയാണ്.
എട്ടാം മൈൽ-മല്ലം-ബീട്ടിയടുക്കം റോഡ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് മല്ലം വാർഡ് മുസ്ലിം ലീഗ് സമ്മേളനം ആവശ്യപ്പെട്ടു. ഒന്നര വർഷം പിന്നിട്ട പ്രവൃത്തിയുടെ മെല്ലെപ്പോക്ക് തുടർന്നാൽ സമരത്തിന് നേതൃത്വം നൽകുമെന്നും റോഡ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഷെരീഫ് മല്ലത്ത് അധ്യക്ഷത വഹിച്ചു. എ.ബി. ശാഫി ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ് കുഞ്ഞി, എം.എ. ഖാദർ, ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, സിദ്ദീഖ് ബോവിക്കാനം എ.പി. ഹസൈനാർ, അബ്ബാസ് കൊളച്ചപ്പ്, അഡ്വ. ജുനൈദ്, എ.കെ. യൂസുഫ്, കുഞ്ഞി മല്ലം, മുഹമ്മദ് കുഞ്ഞി പോക്കർ, മുഹമ്മദ് കുഞ്ഞി സുലൈമാൻ, മുഹമ്മദ് ചാൽക്കര, ഹംസ തെക്കെപള്ള, ഷംസുദ്ദീൻ കൊടവഞ്ചി, അസിസ് കൊളച്ചപ്പ്, മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ഷാഫി ചെറക്കാൽ, അബ്ദുല്ല ഉപ്പള, ബഷീർ പറ, ഹമീദ് ചെറക്കാൽ, അബ്ബാസ് ചേരൂർ മൊയ്തീൻ ഇച്ചിലംകോട്, ഗഫൂർ കൊളച്ചപ്പ്, ഉമ്മർ മല്ലം, ഹമീദ് ചെറക്കാൽ, വി.എം.സുലൈമാൻ എന്നിവർ സംസാരിച്ചു. ഹമീദ് മല്ലം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.