യൂത്ത് കോൺഗ്രസ് ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജില്ല പ്രസിഡന്റ്
പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
വിദ്യാർഥിനിയെ കൈയേറ്റം ചെയ്തയാളെ പിടികൂടിയില്ല; യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ചെറുവത്തൂർ: വിദ്യാർഥിനിയെ കൈയേറ്റം ചെയ്ത പി.ടി.എ പ്രസിഡന്റിനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തേര സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തിയത്. സ്കൂളിൽ നടന്ന ഓണപ്പരിപാടിക്കിടെയാണ് സി.പി.എം പ്രാദേശിക നേതാവ് കൂടിയായിരുന്ന ടി.ടി. ബാലചന്ദ്രൻ വിദ്യാർഥിനിക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും നടപടി കൈക്കൊള്ളാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ചാണ് മാർച്ച്. പ്രതിഷേധയോഗം ജില്ല പ്രസിഡന്റ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സുധീഷ് വടക്കേരത്ത് അധ്യക്ഷത വഹിച്ചു. കെ. റിജേഷ്, ടി.വി. സന്ദീപ്, നവീൻ ബാബു, വി.വി. ബാബു, ശരത്, കെ. വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.