കാ​ണി​യൂ​ര്‍ റെ​യി​ല്‍പാ​ത നാളെ ജനകീയ കൂട്ടായ്മ

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍വേ വി​ക​സ​ന​ത്തി​ന്റെ നാ​ഴി​ക​ക്ക​ല്ലും മ​ല​യോ​ര​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തു​മാ​യ കാ​ഞ്ഞ​ങ്ങാ​ട്, പാ​ണ​ത്തൂ​ര്‍, കാ​ണി​യൂ​ര്‍ റെ​യി​ൽ പാ​ത​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച കാ​ഞ്ഞ​ങ്ങാ​ട്ട് വ്യാ​പാ​ര​ഭ​വ​നി​ല്‍ ജ​ന​കീ​യ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 11ന് ​റെ​യി​ല്‍വേ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ർ​വേ ന​ട​പ​ടി പൂ​ര്‍ത്തി​യാ​വു​ക​യും ആ​ദാ​യ​ക​ര​മെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍ കാ​ണി​യൂ​ർ പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ ജി​ല്ല​യി​ലെ എം.​പി, എം.​എ​ല്‍.​എ​മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ക​ര്‍ണാ​ട​ക സു​ള്ള്യ പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​കും. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി കേ​ര​ള, ക​ര്‍ണാ​ട​ക സ​ര്‍ക്കാ​റു​ക​ളും അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണം. വി​ഷ​യ​ത്തി​ല്‍ ജ​ന​കീ​യ സ​മ​ര്‍ദ​ത്തി​ലൂ​ടെ കാ​ണി​യൂ​ർ പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മം വി​ജ​യി​പ്പി​ക്കാ​ന്‍ വി​ക​സ​ന​ത​ല്‍പ​ര​രാ​യ മു​ഴു​വ​ൻ പേ​രും സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ന​ഗ​ര വി​ക​സ​ന ക​ര്‍മ​സ​മി​തി ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ന്‍, ജ​ന. ക​ണ്‍വീ​ന​ര്‍ സി.​കെ. ആ​സി​ഫ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ സി. ​യൂ​സു​ഫ് ഹാ​ജി, ടി. ​മു​ഹ​മ്മ​ദ് അ​സ് ലം ​എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - people's union for rail expansion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.