കെ. അനിൽകുമാർ
Posted On
date_range Updated On
date_range പെരിയ ഇരട്ടക്കൊലക്കേസ്: ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിക്ക് പരോൾ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച നാലാം പ്രതിക്ക് ചട്ടം ലംഘിച്ച് പരോൾ. നാലാം പ്രതി ഏച്ചിലടുക്കത്തെ കെ. അനിൽ കുമാറിനാണ് ഒരുമാസത്തേക്ക് ജയിൽ ഉപദേശകസമിതി ശിപാർശയിൽ പരോൾ അനുവദിച്ചത്.
പ്രതി ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും ദിവസവും സ്റ്റേഷനിൽ ഹാജരായി ഒപ്പുവെക്കണമെന്ന വ്യവസ്ഥയിലുമാണ് പരോൾ. കഴിഞ്ഞ ജനുവരി മൂന്നിനാണ് പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നുമുതൽ 10 വരെയുള്ള പ്രതികളെ കൊച്ചി സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ എട്ടാം പ്രതിക്കും നേരത്തെ പരോൾ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.