നീലേശ്വരത്തെ എം.ഡി.എം.എ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ

നീ​ലേ​ശ്വ​രം: മം​ഗ​ള എ​ക്സ്പ്ര​സി​ൽ പ​ഞ്ചാ​ബി​ൽ​നി​ന്ന് നീ​ലേ​ശ്വ​ര​ത്ത് എം.​ഡി.​എം.​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ കൂ​ടി നീ​ലേ​ശ്വ​രം എ​സ്.​ഐ സി.​എം. സാ​ബു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. മം​ഗ​ൽ​പാ​ടി സോ​ങ്കാ​ൽ പ്ര​താ​പ് ന​ഗ​റി​ലെ യൂ​സ​ഫ്, നൗ​ഷാ​ദ് അ​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 697 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് മം​ഗ​ൽ​പാ​ടി സോ​ങ്കാ​ൽ പ്ര​താ​പ് ന​ഗ​റി​ലെ അ​ഹ​മ്മ​ദ് റു​ക്ഷാ​ദ് (33), അ​ബ്ദു​ൽ ഹ​മീ​ദ് (30) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. നീ​ലേ​ശ്വ​ര​ത്ത് ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന അ​ഹ​മ്മ​ദി​നെ​യും അ​ബ്ദു​ൽ ഹ​മീ​ദി​നെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു യൂ​സ​ഫും നൗ​ഷാ​ദ​ലി​യും. ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ നി​ന്ന് മം​ഗ​ള എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​ത്. കാ​സ​ർ​കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും അ​വി​ടെ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് അ​ടു​ത്ത സ്റ്റോ​പ്പാ​യ നീ​ലേ​ശ്വ​ര​ത്ത് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​തി​യി​രു​ന്ന പൊ​ലീ​സ് സം​ഘം ഇ​വ​രെ വ​ള​ഞ്ഞി​ട്ട് പി​ടി​കൂ​ടി.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ൻ രാ​ജി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി എം.​വി. അ​നി​ൽ​കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ൻ, ഗ്രേ​ഡ് എ​സ്.​ഐ ശ്രീ​ജി​ത്ത്, വി​നീ​ഷ്, ര​മേ​ശ​ൻ എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ന്ന സം​ശ​യം പോ​ലീ​സി​നു​ണ്ട്. വി​പ​ണി​യി​ൽ അ​ര​ക്കോ​ടി രൂ​പ​യെ​ങ്കി​ലും വി​ല​മ​തി​ക്കു​ന്ന 665.67 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. പ​ഞ്ചാ​ബി​ൽ നി​ന്ന് എം.​ഡി.​എം.​എ വാ​ങ്ങി ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

പാ​കി​സ്താ​നി​ൽ​നി​ന്ന് ഗ​ൾ​ഫ് വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് വി​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഗ​ൾ​ഫി​ൽ നി​ന്ന് ഇ​വ​ർ മു​ഖേ​ന​യാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് പ​ഞ്ചാ​ബി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​തെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം മം​ഗ​ളൂ​രു കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​ന്ന ര​ണ്ടു​കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്തി​യോ​ട് സ്വ​ദേ​ശി​യും മം​ഗ​ളൂ​രു സ്വ​ദേ​ശി​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കും എം.​ഡി.​എം.​എ പാ​ർ​സ​ലാ​യി എ​ത്തി​യ​ത് പ​ഞ്ചാ​ബി​ൽ നി​ന്നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നീ​ലേ​ശ്വ​ര​ത്ത് പി​ടി​യി​ലാ​യ സം​ഘ​ത്തി​ന് മം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യ സം​ഘ​വു​മാ​യി ബ​ന്ധം ഉ​ണ്ടാ​കു​മോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണ് പൊ​ലീ​സ്. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്താ​ൽ മ​യ​ക്കു​മ​രു​ന്നു​ശൃം​ഗ​ല​യെ​ക്ക​റി​ച്ചു​ള്ള കൂ​ടു​ത​ൽ തെ​ളി​വ് ല​ഭി​ക്കു​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. ഹോ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നാ​ലു​പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Nileshwaram MDMA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.