കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളെ ‘രാജ്യദ്രോഹികൾ’ എന്ന് ഗവർണർ അധിക്ഷേപിച്ചതിനെതിരെ അധ്യാപകരോട് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

‘സാറിന്റെ വിദ്യാർഥികളെ രാജ്യദ്രോഹി എന്ന് വിളിച്ചപ്പോൾ സാർ എന്ത് ചെയ്തു? ഈ പരിപാടി ഇവിടെ നിർത്തണം’ -അധ്യാപകനെ വളഞ്ഞിട്ട് കേന്ദ്ര സർവകലാശാല വിദ്യാർഥികൾ

കാസർകോട്: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളെ ‘രാജ്യദ്രോഹികൾ’ എന്ന് ഗവർണർ അധിക്ഷേപിച്ചതിനെതിരെ കടുത്ത പ്രതിഷേധം. ഇന്നലെ വന്ദേമാതരം സെമിനാറിനെതി​രെ പ്രതിഷേധിച്ച വിദ്യാർഥികളെയാണ് ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ 'രാജ്യദ്രോഹികൾ' എന്ന് ആരോപിച്ചത്. ഇതിനെതിരെ എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർഥികൾ സെമിനാർ തടഞ്ഞ് പ്രതിഷേധിച്ചു.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെയും ഇന്നുമാണ് സെമിനാർ നടത്തിയത്. അതിൽ ആർ.എസ്.എസ് പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാറിനെ മുഖ്യാതിഥിയാക്കിയതിൽ ഇന്ന​ലെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇവർക്കെതിരെ ഇന്ന് ഗവർണർ രംഗത്തുവരികയായിരുന്നു.

തുടർന്ന് സെമിനാർ നടക്കുന്നതിനിടെ വിദ്യാർഥികളിൽ ഒരാൾ സ്റ്റേജിൽ കടന്നുവന്ന് മൈക്കെടുത്തു. ഈ പരിപാടി ഇവിടെ നിർത്തണമെന്നും വിദ്യാർഥികളെ രാജ്യദ്രോഹി എന്ന് വിളിച്ചപ്പോൾ ഇവിടെയുള്ള അധ്യാപകരുടെ വായിൽ പഴം തിരുകിയിരിക്കുകയായിരുന്നോ എന്നും ചോദിച്ചു.

‘ഗവർണർ വന്നിട്ട് കേന്ദ്ര സർവകലാശാല വിദ്യാർഥികളെല്ലാം രാജ്യദ്രോഹികളാണെന്ന് പറയുമ്പോൾ ഇവിടുത്തെ അധ്യാപകരുടെ വായിൽ പഴമായിരുന്നോ? ഇനി ഇവിടെ ഈ പരിപാടി അനുവദിക്കില്ല. പരിപാടി ഇവിടെ വച്ച് നിർത്തണം. രാജ്യദ്രോഹി എന്ന് വിളിക്കാനുള്ള എന്ത് അധികാരമാണുള്ളത്. അതിന് ഉത്തരം പറയണം’ വിദ്യാർഥികൾ പറഞ്ഞു. ഔദ്യോഗിക പരിപാടി തടസ്സപ്പെടുത്തരുതെന്ന് അധ്യാപകൻ പറഞ്ഞപ്പോൾ ‘സാറിന്റെ സ്റ്റുഡൻസിനെ രാജ്യദ്രോഹി എന്ന് വിളിക്കുമ്പോൾ സാർ എന്ത് ചെയ്തെന്ന് പറയണം’ വിദ്യാർഥികൾ ആവശ്യപ്പെട്ടു. പരിപാടി നിർത്തുകയാണെന്നും പോകണ്ടവർക്കൊക്കെ പോകാമെന്നും വിദ്യാർഥികൾ അറിയിച്ചു.

പരിപാടിയുടെ സഹസംഘാടകരായി അഖില ഭാരതീയ സാഹിത്യ പരിഷത്ത് എത്തിയതും വിദ്യാർഥികൾ ചോദ്യം ചെയ്തു. വന്ദേമാതരത്തിന്റെ വാർഷികം ആചരിക്കുന്നതിനെയല്ല, മറിച്ച് ക്യാമ്പസിലെ പരിപാടികളിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.'ആർ.എസ്.എസ് ഗോ ബാക്ക്', 'ഇത് സംഘികൾക്ക് വേണ്ടിയുള്ള പരിപാടിയല്ല', 'ശാഖയിൽ പാടേണ്ടത് ശാഖയിൽ, സർവകലാശാലയിലല്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ക്യാമ്പസിലെ പ്രതിഷേധം. സെമിനാർ നടക്കുന്ന ലൈബ്രറി ഹാളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വിദ്യാർഥികളെ പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ ക്യാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഒക്ടോബർ ആറ്, ഏഴ് തീയതികളിലായാണ് സർവകലാശാലയിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്.

രാഹുലിനെ വലിച്ചിഴച്ചു, തൂക്കിയെടുത്ത് പൊലീസ് വാനിൽകയറ്റി; നാലുടയറും പഞ്ചറാക്കി പ്രവർത്തകർ; ക്രൂരമായി മർദിച്ചതായി എ.എ.റഹീം

ന്യൂഡൽഹി: പ്രക്ഷുബ്ധമായ മണിക്കൂറുകൾക്കാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ തെരുവിൽ​ പൊലീസും പട്ടാളവും നേരിട്ടു. എം.പിമാരെ കൈയേറ്റം ചെയ്തു. നടുറോഡിൽ കിടന്ന് എം.പിമാർ പ്രതിഷേധിച്ചു. ഗുരുതര ആരോപണം നേരിടുന്ന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

Tags:    
News Summary - 'What did you do when students called traitors?': Students gherao teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.