ബേക്കൽ ഉപജില്ല ശാസ്ത്രോത്സവം കാഞ്ഞങ്ങാട് അജാനൂർ ഇഖ്‌ബാൽ ഹയർസെക്കൻഡറി സ്കൂളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു 

ബേക്കൽ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കം; രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ബേക്കൽ ഉപജില്ല ശാസ്ത്രോത്സവം 2026 രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർപേഴ്സനും അജാനൂർ പഞ്ചായത്ത് പ്രസിഡന്റുമായ വി.വി. തുളസി അധ്യക്ഷത വഹിച്ചു.

ഉദുമ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രൻ നാലാംവാതുക്കൽ, ജില്ല പഞ്ചായത്ത് അംഗം കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കരീം, അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സി. കുഞ്ഞാമിന, കാഞ്ഞങ്ങാട് ഡി.ഇ.ഒ രാഹുൽ എ. രാജ്, ബേക്കൽ എ.ഇ.ഒ ടി.കെ. മുഹമ്മദലി, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എം.ബി.എം. അഷറഫ്, ഡോ. അനിൽകുമാർ, സംഘാടക സമിതി വർക്കിങ് ചെയർമാൻ എം. ഹമീദ് ഹാജി, സ്വീകരണ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് കുഞ്ഞി, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ഇ.കെ. മൊയ്തീൻ കുഞ്ഞി, വൈസ് ചെയർമാൻ എ. ഹമീദ് ഹാജി, ക്രസന്റ് സ്കൂൾ ട്രഷറർ സി. കുഞ്ഞബ്ദുല്ല പാലക്കി, പ്രിൻസിപ്പൽ ടി.കെ. അബ്ദുൽ റഹ്മാൻ, ഹെഡ്മിസ്ട്രസ് ലൂസി മാത്യു, പി.ടി.എ പ്രസിഡന്റ് കെ. കാസിം, ക്രസന്റ് സ്കൂൾ പി.ടി.എ പ്രസിഡന്റ് യു.വി. ബഷീർ, വൈസ് ചെയർമാൻ അഹമ്മദ് കിർമാനി, പി.എം. മുഹമ്മദലി, ശങ്കരൻ കേളോത്ത്, വിഷ്ണു നമ്പൂതിരി, കെ. സുമേഷ് എന്നിവർ സംസാരിച്ചു.

ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം വ്യാഴാഴ്ച വൈകീട്ട് നാലിന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേളയുടെ ആദ്യദിനം ശാസ്ത്രമേള ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്‌കൂളിലും പ്രവൃത്തിപരിചയമേള, ഗണിത ശാസ്ത്രമേള എന്നിവ ക്രസന്റ് സ്‌കൂളിലുമാണ് നടന്നത്. രണ്ടാം ദിനമായ വ്യാഴാഴ്ച സാമൂഹികശാസ്ത്രമേളയും ഐടി മേളയും ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഉപജില്ലയിലെ 68 സ്കൂളുകളിൽനിന്നായി 3582 മത്സരാർഥികൾ മേളയിൽ മാറ്റുരക്കും.

Tags:    
News Summary - Bekal Science Festival Begins, Inaugurated by Unnithan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.